• Sun. Feb 15th, 2026

24×7 Live News

Apdin News

കണ്ടാല്‍ ഒരു കുന്ന് പോലെ തോന്നും, പക്ഷെ ഉള്ളില്‍ ഇരിക്കുന്നത് ഇന്ത്യയുടെ പീരങ്കി, ലോകത്തിലെ ഏറ്റവും കരുത്തുള്ള ഈ പീരങ്കി അര്‍മീനിയയുടെ ശക്തി

Byadmin

Feb 15, 2026



ന്യൂദല്‍ഹി: തദ്ദേശീയമായി ഇന്ത്യ നിര്‍മ്മിച്ച പീരങ്കിത്തോക്കാണ് എടിഎജിഎസ് (അറ്റാഗ്) എന്ന 52കാലിബര്‍ പീരങ്കി. ഇന്ന് അര്‍മേനിയയുടെ അതിര്‍ത്തി കാക്കുന്നതില്‍ ഈ ഇന്ത്യന്‍ പീരങ്കിയുടെ പങ്ക് ചെറുതല്ല. ഇന്ന് ലോകത്തിലെ ഏറ്റവും കരുത്തുറ്റ പീരങ്കിയാണിത്.

പലപ്പോഴും അസര്‍ബൈജാന്‍ പട്ടാളക്കാരെ വഞ്ചിക്കാന്‍ മലനിരകളുടെ ഉപരിതലത്തിന് സാമ്യമുള്ള തുണികൊണ്ട് ഈ പീരങ്കിയെ മൂടുമ്പോള്‍ ഒരു ചെറിയ മലയാണെന്നേ തോന്നൂ. പക്ഷെ ശത്രുപട്ടാളം എത്തുമ്പോള്‍ പൊടുന്നനെ ഇതില്‍ നിന്നും ശക്തമായ 155എംഎം ഷെല്ലുകള്‍ പാഞ്ഞുചെല്ലും. അസര്‍ബൈജാന്‍ പട്ടാളക്കാര‍്‍ക്കിടയില്‍ ഭീതി പരത്തുകയാണ് ഈ അറ്റാഗ് എന്ന പീരങ്കിത്തോക്ക്.

ഈ പീരങ്കിയുതിര്‍ക്കുന്ന 155എംഎം ഷെല്ലുകള്‍ ശത്രുരാജ്യമായ അസര്‍ബൈജാനില്‍ തീ പടര്‍ത്തുകയാണ്. 50 കിലോമീറ്റര്‍ വരെ അകലേക്ക് വെടിയുതിര്‍ക്കാന്‍ ഈ എടിജിഎസ് എന്ന പീരങ്കിയ്‌ക്ക് സാധിക്കും. അര്‍മേനിയന്‍ സൈന്യത്തിന് ദൂരേയ്‌ക്ക് വെടിവെയ്‌ക്കാന്‍ സഹായിക്കുന്നു എന്നതാണ് എടിജിഎസ് പീരങ്കിയുടെ മെച്ചം. 52 കാലിബര്‍ ആണ് ഈ പീരങ്കിക്കുഴലിന്റെ നീളം.

ചക്രമുള്ള ഈ പീരങ്കി കെട്ടിവലിച്ചുകൊണ്ടുപോകാനും കഴിയും. വിഷമകരമായ കൂന്നിന്‍മുകളിലേക്ക് ട്രക്ക് ഉപയോഗിച്ച് കെട്ടിവലിക്കുകയാണ് ചെയ്യുക. അതിവേഗം ചലിക്കുന്ന ഈ പീരങ്കിയ്‌ക്ക് അതിവേഗം ഏത് പ്രതിലത്തിലും ചലിക്കാനാകും. അര്‍മീനിയ-അസര്‍ബൈജാന്‍ അതിര്‍ത്തിയിലെ കോക്കസ് മലനിരകളിലുടെ അനായാസം ചലിക്കാന്‍ ഈ പീരങ്കിയ്‌ക്ക് സാധിക്കും. ഇത് എളുപ്പത്തില്‍ ആക്രമണം നടത്താനും അതേ വേഗതയില്‍ പിന്‍വാങ്ങാനും സഹായിക്കുന്നു. 15 ടണ്‍ ആണ് ആകെ ഭാരം.

ഡിആര്‍ഡിഒ ആണ് ഡിസൈന്‍ ചെയ്തതെങ്കിലും ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റവും ഭാരത് ഫോര്‍ജും ചേര്‍ന്നാണ് നിര്‍മ്മാണം.

By admin