കണ്ണൂരില്‍ ഒരാള്‍ക്കുകൂടി എം പോക്‌സ് സ്ഥിരീകരിച്ചു
കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്കുകൂടി എം പോക്‌സ് സ്ഥിരീകരിച്ചു. ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തലശ്ശേരിയില്‍ നിന്നും ചികിത്സക്കെത്തിയ രോഗികാകണ് എം പോക്‌സ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ രണ്ടു കേസുകള്‍കളായി. ദുബൈയില്‍ നിന്നും നാട്ടിലെത്തിയ ഇയാള്‍ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. ഇതോടെ രോഗിയെ പ്രത്യേക പരിചരണ വിഭാഗത്തിലേക്കു മാറ്റി. നേരത്തെ അബുദാബിയില്‍ നിന്നെത്തിയ വയനാടു സ്വദേശിയായ 26കാരനും രോഗം സ്ഥിരീകരിച്ചിരുന്നു.
രോഗം സ്ഥിരീകരിച്ച രണ്ടുപേരുടെയും നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
അതിനിടെ, എംപോക്‌സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് മന്ത്രി വീണ ജോര്‍ജ്. യു.എ.ഇ.യില്‍ നിന്നും വന്ന വയനാട് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധം ശക്തമാക്കിയിരുന്നു. ചികിത്സയിലുള്ളവരുടെ റൂട്ട് മാപ്പ് ഉടന്‍ പ്രസിദ്ധീകരിക്കും.