
കണ്ണൂര്‍: കടബാധ്യതയെ തുടര്‍ന്ന് കര്‍ഷകന്‍ ജീവനൊടുക്കി. ചെറുപുഴ സ്വദേശി ഏലിയാസ് അമ്പാട്ട് ആണ് മരിച്ചത്.കീടനാശിനി കഴിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ഞായറാഴ്ച പുലര്‍ച്ചെ ആണ് അന്ത്യം. മികച്ച കര്‍ഷകനുള്ള പുരസ്‌കാരമടക്കം നേടിയിട്ടുണ്ട്.
ഫെബ്രുവരി 11ന് കൃഷിയിടത്തില്‍ വച്ചാണ് കീടനാശിനി കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു.
കഴിഞ്ഞ 39 വര്‍ഷമായി കൃഷിയെ മാത്രം ജീവിതോപാധിയായി കണ്ടിരുന്ന ഏലിയാസ്, നാട്ടിലെ അറിയപ്പെടുന്ന കര്‍ഷകനായിരുന്നു.പത്തേക്കറോളം സ്ഥലം പാട്ടത്തിനെടുത്താണ് പച്ചക്കറി കൃഷി നടത്തിയിരുന്നത്. എന്നാല്‍ കാര്‍ഷിക മേഖലയിലെ തിരിച്ചടികള്‍ ഏലിയാസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.
വിവിധ സഹകരണ ബാങ്കുകളില്‍ നിന്നും വ്യക്തികളില്‍ നിന്നുമായി മുപ്പത് ലക്ഷത്തോളം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. വിളനാശവും പച്ചക്കറികളുടെ വിലയിടിവും പ്രതിസന്ധി വര്‍ദ്ധിപ്പിച്ചു. കൃഷിയില്‍ നിന്നുള്ള വരുമാനം കൊണ്ട് വായ്‌പാ തിരിച്ചടവ് പറ്റില്ലെന്നായതോടെയാണ് കീടനാശിനി കഴിച്ചത്.അതേസമയം, പ്രതിസന്ധി ഘട്ടങ്ങളില്‍ സര്‍ക്കാരില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്ന് കുടുംബം ആരോപിക്കുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്‌കാരം തിങ്കളാഴ്ച.