• Sat. Jun 28th, 2025

24×7 Live News

Apdin News

കണ്ണൂരില്‍ തിരയില്‍പെട്ട വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Byadmin

Jun 28, 2025


കണ്ണൂര്‍: എടക്കാട് ഏഴരക്കടപ്പുറത്ത് തിരയില്‍പെട്ട വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. കായലോട് സ്വദേശി ഫര്‍ഹാന്‍ റൗഫ്(18) ആണ് മരിച്ചത്.

വ്യാഴാഴ്ച വൈകിട്ട് 7 മണിയോടെയാണ് അപകടം. ഫര്‍ഹാനും സുഹൃത്തും കടലിലെ പാറയില്‍ ഇരിക്കവെ തിരയില്‍പെട്ട് കടലില്‍ വീഴുകയായിരുന്നു. സുഹൃത്ത് നീന്തി രക്ഷപ്പെട്ടു. എന്നാല്‍ ഫര്‍ഹാനെ കാണാതാവുകയായിരുന്നു.

രാത്രി വൈകിയും തെരച്ചില്‍ തുടര്‍ന്നെങ്കിലും കടല്‍ പ്രക്ഷുബധമായതിനാല്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു.വെളളിയാഴ്ച രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.



By admin