
കണ്ണൂര്‍: കാട്ടാമ്പള്ളിയില്‍ പൊതുസ്ഥലത്ത് പെണ്‍കുട്ടിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ച തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി പരമശിവത്തെ പൊലീസ് അറസ്റ്റ് ചെയ്തു.പെണ്‍കുട്ടിയെ കയറിപ്പിടിക്കുന്നത് തടഞ്ഞ നാട്ടുകാരെ പ്രതി കൈയ്യേറ്റം ചെയ്തു.
വൈദ്യ പരിശോധനയ്‌ക്ക് എത്തിച്ചപ്പോള്‍ ആശുപത്രിയിലും പ്രതി അക്രമം നടത്തി.ഡോക്ടറുടെ ക്യാബിന്‍ തകര്‍ത്തു.
പെണ്‍കുട്ടി ബഹളം വച്ചപ്പോഴാണ് നാട്ടുകാര്‍ സംഭവം ശ്രദ്ധിക്കുന്നതും പ്രതിയെ പിടികൂടുന്നതും.വളപട്ടണം പൊലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുന്നതിനിടെ വാഹനത്തിന്റെ ചില്ലും ഇയാള്‍ തകര്‍ത്തു.
തമിഴ്‌നാട്ടിലെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പടെ പ്രതിയാണ് പരമശിവം.ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.