കണ്ണൂര്‍ ഇരിട്ടി ഉളിയില്‍ പാലത്തിന് സമീപം ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ബസ് ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്.
അപകടത്തെ തുടര്‍ന്ന് ബസ്സിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാര്‍ ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കണ്ണൂരില്‍ നിന്നും കര്‍ണാടക വിരാജ്‌പേട്ടയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും ഇരിട്ടി ഭാഗത്തുനിന്ന് മട്ടന്നൂര്‍ ഭാഗത്തേക്ക് പോവുകയാണ് ലോറിയുമാണ് കൂട്ടിയിടിച്ചത്. ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷപ്രവര്‍ത്തനം നടത്തി.