കണ്ണൂര്‍: കക്കാട് കുഞ്ഞിപ്പള്ളി പെട്രോള്‍ പമ്പിന് സമീപം ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കെ.പി. റഷീദ (65) മരിച്ചു. ബന്ധുവായ റാഹിലയെ പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് നാലുമണിയോടെ നടന്ന അപകടത്തിന്റെ ദൃശ്യങ്ങള്‍ ബസിലെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സ്‌കൂട്ടര്‍ റോഡ് കുറുകെ കടക്കുന്നതിനിടെ എതിര്‍ദിശയില്‍ വന്ന ബസില്‍ ഇടിക്കുകയായിരുന്നു. നാട്ടുകാര്‍ ഗുരുതരമായി പരുക്കേറ്റ റഷീദയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മരണപ്പെട്ട റഷീദ അത്താഴക്കുന്ന് അരുംബാഗം തഖ്വ പള്ളിക്ക് സമീപം കെ.പി. ഹൗസിലെ പരേതനായ വി.സി. ഇസ്മായിലിന്റെ ഭാര്യയാണ്.