കണ്ണൂരില്‍ ഭര്‍ത്താവിനെ ഇരുമ്പ് പൈപ്പുകൊണ്ട് തലക്കടിച്ചുകൊന്ന കേസില്‍ ഭാര്യ കുറ്റക്കാരിയെന്ന് കോടതി. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വയക്കര മൂളിപ്രയിലെ ചാക്കോച്ചനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ റോസമ്മ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ ശനിയാഴ്ച വിധിക്കും.
2013 ജൂലായ് ആറിനാണ് കൊലപാതകം നടന്നത്. ചാക്കോച്ചന്റെ പേരിലുള്ള സ്വത്തുക്കള്‍ എഴുതി നല്‍കാത്തതിന്റെ പേരിലായിരുന്നു കൊലപാതകം. സംഭവം നടക്കുന്ന സമയത്ത് മകനും ഇവരുടെ കൂടെയുണ്ടായിരുന്നു. എന്നാല്‍ മകന് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കേസില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.