
കണ്ണൂര്‍: മുസ്ലീം ലീഗ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു. മുസ്ലീം ലീഗിന്റെ പാനൂര്‍ മുനിസിപ്പല്‍ കമ്മിറ്റി അംഗം ഉമര്‍ ഫാറൂഖ് ആണ് ബിജെപിയില്‍ അംഗമായത്.
ബിജെപി കണ്ണൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റാണ് ഉമര്‍ ഫാറൂഖിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. ബിജെപിയുടെ ദേശീയ രാഷ്‌ട്രീയത്തില്‍ ആകൃഷ്ടനായാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് ഉമര്‍ പ്രതികരിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്ന സംഭവവും ഉണ്ടായിരുന്നു. കുറച്ച് നാളായി കോണ്‍ഗ്രസുമായി അകല്‍ച്ചയിലായിരുന്നു.
നേരത്തേ കോഴിക്കോട് അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരന്‍ തോട്ടത്തില്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഗ്രാമപഞ്ചായത്ത് അംഗം മഹിജ തോട്ടത്തിലും ബിജെപിയില്‍ അംഗമായി.