കണ്ണൂര്‍ : അലവിലില്‍ വൃദ്ധ ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ ഭാര്യയെ കൊലപ്പടുത്തിയതാണെന്ന് സ്ഥിരീകരണം.തലയ്‌ക്കേറ്റ ശക്തമായ അടിയും തീപൊള്ളലേറ്റതുമാണ് എ കെ ശ്രീലേഖയുടെ മരണത്തിന് കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഭര്‍ത്താവ് പ്രേമരാജന്‍ ശ്രീലേഖയെ തലയ്‌ക്കടച്ച് വീഴ്‌ത്തിയ ശേഷം തീകൊളുത്തിയെന്നാണ് നിഗമനം.
കഴിഞ്ഞ ദിവസം വൈകിട്ടാണ് ഇരുവരെയും വീട്ടിലെ കിടപ്പ് മുറിയില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീലേഖയുടെ തലയുടെ പിന്‍ഭാഗം പൊട്ടി ചോരവാര്‍ന്നിരുന്നു. മുറിയില്‍ നിന്ന് ചോര പുരണ്ട ചുറ്റികയും കണ്ടെത്തി. ശ്രീലേഖയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പ്രേമരാജന്‍ സ്വയം തീകൊളുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അത് സാധൂകരിക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍.
ഇളയ മകന്‍ വിദേശത്ത് നിന്ന് എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് മരണ വാര്‍ത്ത പുറത്തറിഞ്ഞത്. മന്ത്രി എ കെ ശശീന്ദ്രന്റെ മരുമകളാണ് കൊല്ലപ്പെട്ട എകെ ശ്രീലേഖ. കുടുംബ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പൊലിസില്‍ മൊഴി നല്‍കി.