• Sun. Nov 16th, 2025

24×7 Live News

Apdin News

കണ്ണൂരിൽ യുവാവ് വെടിയേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

Byadmin

Nov 16, 2025



കണ്ണൂർ: കണ്ണൂർ മാതമംഗലം വെള്ളോറയിൽ യുവാവ് വെടിയേറ്റ് മരിച്ചു. എടക്കോത്ത് നെല്ലംകുഴിയിൽ സിജോയാണ് ഇന്ന് പുലർച്ചയോടെ വെടിയേറ്റ് മരിച്ചത്. സംഭവസമയത്ത് സിജോയ്‌ക്കൊപ്പം ഉണ്ടായിരുന്ന യുവാവിനെ കസ്റ്റഡിയിലെടുത്തു.

പ്രാഥമിക അന്വേഷണത്തിൽ, നായാട്ടിനിടെ അബദ്ധത്തിൽ വെടിയേറ്റതാകാം മരണകാരണം എന്നാണ് പോലീസ് സംശയിക്കുന്നത്. പോലീസ് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കസ്റ്റഡിയിലുള്ള സുഹൃത്തിനെ ചോദ്യം ചെയ്യുന്നതിലൂടെ മരണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനാണ് പോലീസ് ശ്രമിക്കുന്നത്.

By admin