കണ്ണൂർ: ഇരിട്ടി ഉളിയിൽ പാലത്തിന് സമീപം ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. കണ്ണൂരിൽ നിന്ന് മടിക്കേരിയിലേക്ക് പോകുകയായിരുന്ന കർണാടക രജിസ്ട്രേഷൻ ബസും എതിരെ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ബസ് ഡ്രൈവർ ഉൾപ്പെടെ 11 പേർക്ക് പരുക്കേറ്റു. ബസ് ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. അപകടത്തെ തുടർന്ന് ബസ്സിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവിൽ ആരുടെയും പരുക്ക് ഗുരുതരമല്ല. ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.