കണ്ണൂര്‍: മലപ്പട്ടത്ത് സിപിഎം ഓഫീസ് ആക്രമിക്കപ്പെട്ടതില്‍ പ്രതിഷേധിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ പ്രകോപന പ്രസംഗവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്. ധീരജിനെ കുത്തിയ കത്തി അറബിക്കടലില്‍ തള്ളിയിട്ടില്ല എന്ന മുദ്രാവാക്യത്തിനു മറുപടി എന്ന നിലയിലാണ് രാഗേഷ് പ്രകോപനപരമായി സംസാരിച്ചത്.
ആ കത്തിയുമായി വന്നാല്‍ വരുന്നവന് ഞങ്ങള്‍ ഒരു പുഷ്പചക്രം ഒരുക്കിവെക്കുമെന്നാണ് രാഗേഷ് പറഞ്ഞത്. മലപ്പട്ടത്ത് സിപിഎം സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലാണ് കെ.കെ.രാഗേഷ് ഇങ്ങനെ പറഞ്ഞത്.
രാഹുല്‍ മാങ്കൂട്ടത്തിലിന് മൂട്ടയുടെ സ്ഥാനം മാത്രമാണ് നല്‍കുന്നതെന്ന് പറഞ്ഞ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി,മൂട്ട കടിച്ചാല്‍ ഒന്ന് ചൊറിയുമെന്നും മൂട്ടയെ കൊല്ലാന്‍ ആരും കൊടുവാള്‍ എടുക്കാറില്ലെന്നും പറഞ്ഞു.
മലപ്പട്ടത്ത് സിപിഎം ഓഫീസ് ആക്രമിച്ചവരെ വെറുതെ വിട്ടത് ഔദാര്യമാണെന്നും കെ.കെ.രാഗേഷ് പറഞ്ഞു. വേണ്ടാത്ത പണിക്ക് യൂത്ത്‌കോണ്‍ഗ്രസ് മുതിരരുത്. ഒന്ന് രണ്ട് തവണ വന്നാല്‍ തങ്ങള്‍ ക്ഷമിക്കും. മൂന്നാമതും വന്നാല്‍ എന്ത് സംഭവിക്കുമെന്ന് തങ്ങള്‍ക്ക് തന്നെ പറയാനാവില്ലെന്നാണ് രാഗേഷ് പറഞ്ഞത്.