• Sat. Aug 16th, 2025

24×7 Live News

Apdin News

കനത്തമഴ, ഹുമയൂണിന്റെ ശവകുടീരത്തിന്റെ ഒരുഭാഗം തകര്‍ന്നു

Byadmin

Aug 16, 2025


ന്യൂഡൽഹി: ഡൽഹിയിലെ ചരിത്ര പ്രസിദ്ധമായ ഹുമയൂൺ ടോമ്പിന്റെ ഒരു ഭാഗം തകർന്നുവീണതായി റിപ്പോർട്ട്. ഒമ്പതോളം പേർ അതിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം. വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് നാലു മണിയോടെയാണ് കെട്ടിട ഭാഗം തകർന്നതെന്നാണ് റിപ്പോർട്ട്. വിവരം അറിഞ്ഞ ഉടൻ ഡൽഹി അഗ്നിരക്ഷാ വിഭാഗം അവിടെ എത്തിയതായി അധികൃതർ പറഞ്ഞു. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയങ്കരമായ ചരിത്ര സ്മാരകമാണ് നിസാമുദ്ദീൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഹുമയൂൺ ടോമ്പ്. 16ാം നൂറ്റാണ്ടിൽ മുഗൾ കാലഘട്ടത്തിലാണിതു പണിതത്.

By admin