• Mon. May 4th, 2026

24×7 Live News

Apdin News

കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ രാജിവച്ചു

Byadmin

May 4, 2026


തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് കനത്ത പരാജയം നേരിട്ടതിനെ തുടര്‍ന്ന് പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ രാജി സ്വീകരിച്ചു.

തലസ്ഥാനത്തെത്താതെ, പ്രത്യേക ദൂതന്‍ വഴിയാണ് രാജിക്കത്ത് രാജ്ഭവനിലെത്തിച്ചത്. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത് വരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ അദ്ദേഹത്തോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

മൂന്നാം ഊഴത്തിനായി മത്സരത്തിനിറങ്ങിയ എല്‍ഡിഎഫിന് ശക്തി കേന്ദ്രങ്ങളില്‍ പോലും തിരിച്ചടി നേരിടേണ്ടി വന്നു. യുഡിഎഫ് തരംഗത്തില്‍ 35 സീറ്റുകള്‍ മാത്രമാണ് എല്‍ഡിഎഫിന് നേടാനായത്.

യുഡിഎഫ് 102 സീറ്റുകളോടെ അധികാരം പിടിച്ചു. എന്‍ഡിഎ മൂന്ന് സീറ്റുകള്‍ നേടി.തോല്‍വിക്ക് ശേഷം മാധ്യമങ്ങളെ കാണാന്‍ മുഖ്യമന്ത്രി തയാറായില്ല.

രണ്ട് ദിവസമായി പിണറായിലെ വീട്ടില്‍ ഉളള പിണറായി വോട്ടെണ്ണല്‍ ദിനമായ ഇന്ന് പുറത്തിറങ്ങിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എംഎല്‍എ ഓഫീസില്‍ എത്തും എന്നായിരുന്നു ആദ്യം അറിയിച്ചതെങ്കിലും ഫലം മോശമായതിനെ തുടര്‍ന്ന് ഓഫീസില്‍ വന്നില്ല.



By admin