• Tue. Oct 7th, 2025

24×7 Live News

Apdin News

കന്നുകാലികളെ വേട്ടയാടിയ കടുവയെ വിഷം കൊടുത്തു കൊന്നു; മൂന്ന് പേര്‍ പിടിയില്‍

Byadmin

Oct 7, 2025


മംഗളൂരു പച്ചെതൊഡിക്ക് സമീപം കന്നുകാലികളെ വേട്ടയാടിയ കടുവയെ വിഷം കൊടുത്തു കൊന്ന കേസില്‍ മൂന്ന് പേര്‍ പിടിയില്‍. സി.എ.പച്ചേമല്ലു (40), വി.ഗണേഷ് (39), കെ.ശംഭു (38) എന്നിവരാണ് അറസ്റ്റിലായത്. മൂവരെയും ഹനൂര്‍ കോടതിയില്‍ ഹാജരാക്കി. ചാമരാജനഗര്‍ ഹനൂര്‍ താലൂക്കിലെ മാലെ മഹാദേശ്വര വന്യജീവി സങ്കേതത്തിലാണ് സംഭവം. അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വനം ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. കേസില്‍ കൂടുതല്‍ വാദം കേള്‍ക്കല്‍ മാറ്റിവെച്ചു.

സംഭവത്തില്‍ ഉള്‍പ്പെട്ട ഏഴു പേരെ പൊലീസ് തിരിച്ചറിഞ്ഞു. നാലു പ്രതികള്‍ ഒളിവിലാണെന്നും അവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

By admin