റായ്പൂര്‍: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ക്ക് സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ വിഷയത്തില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാര്‍. കന്യാസ്ത്രീകളുടെ മോചനത്തിനായി ക്രൈസ്തവ സഭകള്‍ ഹൈക്കോടതിയിലേക്ക് നീങ്ങാനിരിക്കെ ആഭ്യന്തര മന്ത്രി അമിത് ഷാ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയില്‍ നിന്ന് വിശദാംശങ്ങള്‍ തേടി. ആറു ദിവസമായി കന്യാസ്ത്രീകള്‍ ജയിലില്‍ കഴിയുകയാണ്.
ഇന്ന് യുഡിഎഫ് എംപിമാര്‍ അമിത്ഷായെ കാണാനിരിക്കെ പധാനമന്ത്രിയുമായി അമിത് ഷാ വിഷയം സംസാരിച്ചുവെന്നാണ് വിവരം. കേരളത്തിലെ എംപിമാരുമായി നടക്കുന്ന കൂടിക്കാഴ്ചയുടെ പശ്ചാത്തലാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയില്‍ നിന്നും വിവരം തേടിയിരിക്കുന്നത്. ഇന്നുച്ചയ്ക്കാണ് യുഡിഎഫ് എംപിമാര്‍ അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. യുഡിഎഫ് എംപിമാര്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ചയ്ക്ക് അനുമതി ആവശ്യപ്പെട്ട് കത്ത് നല്‍കിയെങ്കിലും അനുമതി ലഭിച്ചിട്ടില്ല.
്എന്നാല്‍ അമിത് ഷായുമായി കൂടിക്കാഴ്ച്ചയ്ക്ക് സമയം ലഭിച്ചിരിക്കുന്നത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും അമിത്ഷായുമായുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും. ഇതിനായി അദ്ദേഹം ഡല്‍ഹിയിലെത്തിയിട്ടുണ്ട്. സംഭവത്തിന്റെ വിശദാംശങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയോട് വിശദീകരിക്കും. ജയിലില്‍ കിടക്കുന്ന കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്നലെ ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. കേസ് എടുക്കാന്‍ കൂട്ടാക്കാതിരുന്ന കോടതി ഇവിടെയല്ല എന്‍ഐഎ കോടതിയെ സമീപിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
എന്നാല്‍ എന്‍ഐഎ കോടതിയെ സമീപിക്കേണ്ടതില്ലെന്ന് നിയമോപദേശം ലഭിച്ചതിന്റെ സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ഇവരുടെ ജാമ്യ ഹര്‍ജി ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതി തളളിയിരുന്നു. ജൂലൈ 25-നാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരായിരുന്നു അറസ്റ്റിലായത്.