കണ്ണൂര്‍: രണ്ട് കന്യാസ്ത്രീകളെ മോചിപ്പിക്കുന്നതില്‍ അമിത് ഷാ പാലിച്ചുവെന്നും അതില്‍ നന്ദിയുണ്ടെന്നും തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കന്യാസ്ത്രീകളുടെ മോചനവാര്‍ത്ത പുറത്തുവന്ന ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു.
അതേ സമയം മനോരമയും മാധ്യമവും മീഡായവണ്ണും റിപ്പബ്ലിക്കും എന്ന് വേണ്ടാ ഏതാണ് എല്ലാ ഈര്‍ക്കിലി മാധ്യമപ്രവര്‍ത്തകരുടെ വരെ ചോദ്യങ്ങളില്‍ ബിജെപിയുടെ രക്തം കുടിക്കാനുള്ള ദാഹമുണ്ടായിരുന്നു. കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ ബിജെപിയ്‌ക്കെതിരെ എത്രത്തോളം വിഷം പുരട്ടിയ അമ്പുകളുമായാണ് എത്തിയിതെന്നത് ഈ വാര്‍ത്താസമ്മേളനം കണ്ടാല്‍ വ്യക്തമാകും. അത്രത്തോളം ബിജെപി പക മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിറഞ്ഞിരുന്നു.
ചോദ്യം:നീതികിട്ടി എന്ന് പറയുമ്പോള്‍ പോലും ഇതിലെ രാഷ്ടീയ വശം ഇതിലില്ലേ?
ജോസഫ് പാംപ്ലാനി:രാഷ്‌ട്രീയമാനങ്ങള്‍ സഭ ഗൗരവമായി എടുക്കുന്നില്ല. ഞങ്ങളുടെ വിശ്വാസമനുസരിച്ച് ജീവിക്കാനുള്ള സാഹചര്യമുണ്ടാക്കുക. ഞങ്ങള്‍ക്ക് രാഷ്‌ട്രീയ താല്‍പര്യങ്ങളില്ല.
ചോദ്യം:ബിജെപി ഛത്തീസ് ഗഢ് യൂണിറ്റ് പുറത്തുവിട്ട ഒരു സമൂഹമാധ്യമ പോസ്റ്റ് ഇങ്ങിനെയായിരുന്നു. സിസ്റ്റര്‍മാര്‍ ഒരു വശത്തും മറുവശത്ത് ആദിവാസിക്കുട്ടികളെ കയറുകൊണ്ട് കെട്ടിവലിക്കുന്നതുമായുള്ള ചിത്രമായിരുന്നു. ഇതിനെക്കുറിച്ച് എന്താണ് അഭിപ്രായം?
ജോസഫ് പാംപ്ലാനി: സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ അവരുടെ ഔദ്യോഗിക പോസ്റ്റാണോ എന്നറിയില്ലെന്നും ഇത്തരം കാര്യങ്ങളൊന്നും ഞങ്ങളുടെ പ്രശ്നമല്ല.
ചോദ്യം:താങ്കള്‍ ഛത്തീസ് ഗഢിലെ ബിജെപിക്ക് എതിരും കേന്ദ്രത്തിലെ ബിജെപിയ്‌ക്ക് അനുകൂലവും ആണോ?
ജോസഫ് പാംപ്ലാനി:ഞങ്ങള്‍ ആര്‍ക്കെങ്കിലും എതിരോ അനുകൂലവുമല്ല. ഞങ്ങള്‍ അനുകൂലമായി കാണുന്നത് സിസ്റ്റര്‍മാര്‍ക്ക് ജാമ്യം ലഭിച്ചു എന്നതാണ്. അത് ഞങ്ങള്‍ക്ക് പ്രധാനം.
ചോദ്യം: ഇന്ത്യയിലുടനീളം സഭാപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം വര്‍ധിക്കുകയാണ്. കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വന്ന ശേഷമാണ് ഇത് വര്‍ധിക്കുന്നത്. ഇതേക്കുറിച്ച് എന്താണ് അഭിപ്രായം?
ജോസഫ് പാംപ്ലാനി: ഞങ്ങള്‍ തെറ്റിനെ തെറ്റെന്ന് വിളിക്കും. പക്ഷെ ഒരു പ്രത്യേക രാഷ്‌ട്രീയ ദുഷ്ടലാക്കോടെ ഒരു പാര്‍ട്ടിയെ നിരന്തരം വിമര്‍ശിക്കുക എന്ന ലക്ഷ്യം ഞങ്ങള്‍ക്കില്ല. തെറ്റ് പറ്റിയെങ്കില്‍ അത് തിരുത്താന്‍ കാണിക്കുന്ന ആര്‍ജ്ജവത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.