കൊച്ചി: കൊച്ചി തീരത്തുനിന്നു 38 നോട്ടിക്കല്‍ മൈല്‍ അകലെ മുങ്ങിയ എം.എസ്സി. എല്‍സ 3 കപ്പലില്‍നിന്നുള്ള മലിനീകരണത്തെപ്പറ്റി വിശദമായ പഠനം നടക്കുമ്പോഴും 65 നോട്ടിക്കല്‍ മൈല്‍ അകലെ തീപിടിച്ചുമുങ്ങിയ വാന്‍ഹായ് 503 എന്ന ചൈനീസ് ചരക്കുകപ്പലില്‍നിന്നുള്ള മലിനീകരണത്തെപ്പറ്റിയും നാശനഷ്‌ടങ്ങളേപ്പറ്റിയും വേണ്ടത്ര അന്വേഷണവും പഠനവും നടക്കുന്നില്ല.
കേരളത്തിന്റെ തീരമേഖലയ്‌ക്കു പുറത്തേക്കു വാന്‍ഹായ് കപ്പല്‍ മാറ്റിയിട്ടതല്ലാതെ മറ്റു പരിശോധന നടക്കുന്നില്ല. കടലിലെയും കരയിലെയും ആവാസ വ്യവസ്‌ഥയെയും ജീവജാലങ്ങളെയും പരിസ്‌ഥിതിയെയും കൂടുതല്‍ ബാധിച്ചതു മാരക രാസവസ്‌തുക്കള്‍ കയറ്റിയിരുന്ന വാന്‍ഹായ് കപ്പല്‍ ദുരന്തമാണെന്നാണു പ്രഥമിക വിലയിരുത്തല്‍. എന്നാല്‍, എസ്.എം.സി. എല്‍സ കപ്പല്‍ മുങ്ങിയപ്പോള്‍ സ്വീകരിച്ച മുന്‍കരുതലൊന്നും വാന്‍ഹായിയുടെ കാര്യത്തിലുണ്ടായില്ല. പരിസ്‌ഥിതി ആഘാതം, മലിനീകരണം, മത്സ്യനാശം എന്നിവയൊന്നും ഗൗരവമായി നോക്കുന്നില്ല.
വാന്‍ഹായ് തീപിടിത്തം മത്സ്യസമ്പത്തിനെ എങ്ങനെ ബാധിക്കുമെന്നറിയാന്‍ സി.എം.എഫ്.ആര്‍.ഐ., സിഫ്‌റ്റ്, സി.എം.എല്‍.ആര്‍.ഇ. തുടങ്ങിയ കേന്ദ്ര ഗവേഷണ സ്‌ഥാപനങ്ങള്‍ സാധാരണ പരിശോധന തുടങ്ങാനിരിക്കുന്നതേയുള്ളൂ. അതേസമയം, കപ്പലപകടങ്ങളുടെ പരിസ്‌ഥിതി ആഘാതത്തേപ്പറ്റി വിശദമായി പഠിക്കാന്‍ ഗോവയിലെ നാഷണല്‍ ഇന്‍സിറ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. ദീര്‍ഘകാലപഠനത്തില്‍ പ്രധാനമായും എസ്.എം.സി. എല്‍സ 3 കപ്പലപകടത്തെ തുടര്‍ന്നുള്ള പരിസ്‌ഥിതി ആഘാതമാണു പഠിക്കുന്നത്.
ഇന്ധന ടാങ്കില്‍ 2,000 ടണ്‍ ഹെവി ഓയിലും 240 ടണ്‍ മറൈന്‍ ഡീസല്‍ ഓയിലുമാണുള്ളത്. 157 കണ്ടെയ്‌നറുകളിലുണ്ടായിരുന്ന വസ്‌തുക്കളുടെ വിവരം ഡയറക്‌ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് പുറത്തുവിട്ടിരുന്നു. തീപിടിക്കുന്നതും പൊട്ടിത്തെറിക്കുന്നതും മാരക പരിസ്‌ഥിതിപ്രശ്‌നങ്ങളുണ്ടാക്കുന്നവയുമായ രാസവസ്‌തുക്കളാണു മിക്ക കണ്ടെയ്‌നറുകളിലും. തീപിടിക്കുന്ന റസിന്‍ സൊല്യൂഷന്‍, ൈട്ര എഥിലിന്‍ ഡൈ അമീന്‍, അച്ചടിമഷിയും അനുബന്ധസാധനങ്ങളും പെയിന്റും അതിന്റെ ഘടകങ്ങളും, ടര്‍പ്പന്റൈന്‍, പരിസ്‌ഥിതിക്കു ദോഷകരമായ ബെന്‍സോഫിനോണ്‍, ൈട്രകേ്ലാറോെബന്‍സിന്‍, ഗുവാനിഡിന്‍, കോപ്പര്‍ അയഡൈഡ്, ശരീരത്തുവീണാല്‍ തൊലിക്കും കണ്ണിനുമൊക്കെ ദോഷകരമായ ൈട്രകേ്ലാറോബെന്‍സിന്‍, ആസിഡ് എന്നിവയുടെ ഒന്നിലധികം കണ്ടെയ്‌നറുകള്‍ കപ്പലിലുണ്ട്.
പരിസ്‌ഥിതിക്ക് ദോഷകരമായത് എന്നുമാത്രം രേഖപ്പെടുത്തിയിട്ടുള്ള ഖര-ദ്രവ രൂപത്തിലുള്ള 450 ടണ്ണോളം വസ്‌തുക്കള്‍ കപ്പലിലുണ്ട്. ഇതിനൊപ്പംതന്നെ 32.2 ടണ്‍ നൈട്ര? സെല്ലുലോസും രണ്ടായിരം ടണ്‍ ഫ്യുവല്‍ ഓയിലും 240 ടണ്‍ ഡീസല്‍ ഓയിലും ആല്‍ക്കഹോളും ഈതൈല്‍ ആല്‍ക്കഹോളും കപ്പലിലുണ്ടെന്നതു കടുത്ത ആശങ്കയുയര്‍ത്തുന്നുണ്ടെന്നു സര്‍ക്കാര്‍ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടിയിട്ടും അടിയന്തര അന്വേഷണമൊന്നും ആരംഭിച്ചിട്ടില്ല.
21 കണ്ടെയ്‌നറുകളിലാണു മാരക പരിസ്‌ഥിതിപ്രശ്‌നം സൃഷ്‌ടിക്കുന്ന രാസവസ്‌തുക്കളുള്ളത്. സിങ്ക് ഓക്‌സൈഡ്, അമോണിയം മെറ്റാവനഡേറ്റ്, ഈഥൈല്‍ കേ്ലാറോ ഫോര്‍മേറ്റ്, ഫോസ്‌ഫോറിക് ആസിഡ് സൊല്യൂഷന്‍, ഡൈകേ്ലാറോ മെതലിന്‍, നാഫ്‌തലൈന്‍ ക്രൂഡ് തുടങ്ങിയ കീടനാശിനികളും ലിഥിയം ബാറ്ററിയുമൊക്കെ കണ്ടെയ്‌നറുകളിലുണ്ട്. ഇവയെല്ലാം അപകടകരമായ മലിനീകരണമുണ്ടാക്കുന്നവയാണ്.
ജെബി പോള്‍