
തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയായ ഉണ്ണിക്കൃഷ്ണന് ആണ്‍ സുഹൃത്തുക്കളോട് ആയിരുന്നു താത്പര്യമെന്ന് പൊലീസ്. സ്വവര്‍ഗാനുരാഗികളുടെ പല ഗ്രൂപ്പുകളിലും ഉണ്ണിക്കൃഷ്ണന്‍ അംഗമായിരുന്നു.
ഉണ്ണികൃഷ്ണന്റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് പൊലീസിന് ഈ വിവരങ്ങള്‍ ലഭിച്ചത്. ആറു വര്‍ഷത്തിനിടെ ഗ്രീമയുടെ വീട്ടില്‍ ഉണ്ണിക്കൃഷ്ണന്‍ പോയത് ഒരു ദിവസം മാത്രമായിരുന്നു.ഇവര്‍ തമ്മില്‍ 54 ദിവസം മാത്രമാണ് ഒന്നിച്ച് കഴിഞ്ഞത്.തന്നോടുള്ള അവഗണയാണ് മരണ കാരണം എന്ന് ഗ്രീമ ആത്മഹത്യ കുറിപ്പില്‍ എഴുതിയിട്ടുണ്ട്.
ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം കഴിയാനുള്ള താത്പര്യമാണ് ഗ്രീമയുമായുള്ള കുടുംബജീവിതം ഒഴിവാക്കാന്‍ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ ശ്രമിച്ചതിന് കാരണമെന്നാണ് ബന്ധുക്കളുടെയും ആരോപണം. പിഎച്ച്ഡി നേട്ടത്തിന് പരീക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി കുടുംബാംഗങ്ങളുമായി സംസാരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് വിശ്വസിപ്പിച്ച് ഇയാള്‍ ബോധപൂര്‍വം അകലം പാലിച്ചു.ഈസമയം പലയിടങ്ങളിലേക്കും ആണ്‍ സുഹൃത്തുക്കളെ തേടി സഞ്ചരിച്ചുവെന്നും ബന്ധുക്കള്‍ പറയുന്നു.
ഭര്‍ത്താവിനൊപ്പം വിദേശത്ത് കഴിയാന്‍ താത്പര്യമുണ്ടായിരുന്ന ഗ്രീമ വിവാഹ നിശ്ചയത്തിനു പിന്നാലെ പാസ്‌പോര്‍ട്ട് എടുത്ത് തയാറായിരുന്നു. ഭാര്യാപിതാവിന്റെ മരണവിവരം അറിഞ്ഞിട്ടും വിളിക്കാനുള്ള മനസ് പോലും ഉണ്ണിക്കൃഷ്ണന്‍ കാണിച്ചില്ലെന്നാണ് ആരോപണം.