• Mon. Oct 27th, 2025

24×7 Live News

Apdin News

കമാൽ വരദൂരിന് കൈയ്യടിച്ച് സാമുഹ്യമാധ്യമങ്ങൾ

Byadmin

Oct 26, 2025


ഇതിഹാസതാരം ലയണൽ മെസിയും അർജൻറീനയും കേരളത്തിലേക്കില്ലെന്ന് വ്യക്തമാക്കപ്പെട്ടതോടെ സാമുഹ്യമാധ്യമങ്ങളിൽ ചർച്ചയാവുന്നത് ചന്ദ്രിക പത്രാധിപരും രാജ്യാന്തര കായിക മാധ്യമ പ്രവർത്തകനുമായ കമാൽ വരദുരിൻറെ പോസ്റ്റ്.

മെസിയുടെയും അർജൻറീനയുടേയും വരവുമായി ബന്ധപ്പെട്ട് തുടക്കം മുതൽ സംശയങ്ങൾ പ്രകടിപിച്ചിരുന്നു അദ്ദേഹം. കഴിഞ്ഞ സെപ്തംബറിൽ കായികമന്ത്രി വി അബ്ദുറഹ്‌മാൻ അർജൻറീനയെ ക്ഷണിക്കാനെന്ന പേരിൽ സ്പാനിഷ് ആസ്ഥാനമായ മാഡ്രിഡിൽ പോയതും ഔദ്യോഗികമായി അർജൻറീനാ ഫുട്ബോൾ അസോസിയേഷൻ ഭാഗമല്ലാത്ത ഒരാളുമായി ചേർന്ന് ജഴ്‌സി കൈമാറി ഫോട്ടോ ഷൂട്ട് നടത്തിയതും ചോദ്യം ചെയ്യപ്പെട്ടപ്പോൾ മന്ത്രിയുടെ മറുപടി മെസി വരുമെന്നായിരുന്നു.

എന്നാൽ, രാജ്യാന്തരനിലവാരമുള്ള കളിക്കളങ്ങളുടെ അഭാവവും ഫിഫയുടെ കലണ്ടറുമെല്ലാം ഔദ്യോഗികമായി ചൂണ്ടിക്കാട്ടിയപ്പോഴും മന്ത്രി നിലപാട് മാറ്റിയില്ല. ഇടക്ക് മന്ത്രി തന്നെ പറഞ്ഞിരുന്നു മെസി വരില്ല എന്ന്. എന്നാൽ സ്പോൺസറായ റിപ്പോർട്ടർ ചാനൽ പറഞ്ഞ വഴിയിൽ കഥയറിയാതെ മന്ത്രി നടന്നു. ഇപ്പോൾ അന്തിമമായി മെസി ഇല്ലെന്ന് അർജൻറീനിയൻ ഫുട്ബോൾ അസോസിയേഷൻ തന്നെ സ്ഥീരികരിച്ചപ്പോൾ സോഷ്യൽ മീഡിയ അനുഭവസമ്പന്നനായ ഫുട്ബോൾ റിപ്പോർട്ടറുടെ നീരീക്ഷണപാടവത്തിന് കൈയ്യടിക്കുകയാണ്.

By admin