• Sun. Jun 8th, 2025

24×7 Live News

Apdin News

കമ്മിറ്റിറിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ അങ്കണവാടി ജീവനക്കാരുടെ വേതനവര്‍ദ്ധന നടപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

Byadmin

Jun 3, 2025


പത്തനംതിട്ട: സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ അങ്കണവാടി വര്‍ക്കര്‍മാരുടേയും ഹെല്‍പ്പര്‍മാരുടെയും സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. അങ്കണവാടി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ 33,120 അങ്കണവാടികളിലാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്. 215 സ്മാര്‍ട്ട് അങ്കണവാടികളുടെ നിര്‍മാണം പുരോഗമിക്കുന്നു. 2400 അങ്കണവാടികള്‍ വൈദ്യുതീകരിച്ചു. ഈ വര്‍ഷം മുതല്‍ കുട്ടികള്‍ക്ക് ആഴ്ചയില്‍ മൂന്ന് ദിവസം മുട്ടയും പാലും നല്‍കും.
കുട്ടികളുടെ വളര്‍ച്ച നിരിക്ഷീച്ച് അവലോകനം ചെയ്യുന്നതിന് വകുപ്പ് തയ്യാറാക്കിയ കുഞ്ഞൂസ് കാര്‍ഡ് വിതരണം, വെല്‍ക്കം കിറ്റ്, സഞ്ജു സാംസണ്‍ ഫൗണ്ടേഷന്‍ വഴി നല്‍കിയ ബാഗുകളുടെ വിതരണം എന്നിവ മന്ത്രി നിര്‍വഹിച്ചു.

 



By admin