തിരുവനന്തപുരം: കരമന ആറ്റില്‍ യുവാവ് മുങ്ങിമരിച്ചു.തിങ്കളാഴ്ച ഉച്ചയ്‌ക്ക് ഒരു മണിയോടെ കുടപ്പനക്കുന്ന് കിണവൂര്‍ പറക്കോട് ലൈനില്‍ മണികണ്ഠന്റെ മകന്‍ വിഷ്ണു(22) ആണ് മരിച്ചത്.
വിഷ്ണുവും രണ്ട് സുഹൃത്തുക്കളുമാണ് ആറ്റിലിറങ്ങിയത്. വെള്ളത്തിലിറങ്ങിയപ്പോള്‍ കാല്‍ വഴുതി ഒഴുക്കില്‍പ്പെട്ടതാകാമെന്നാണ് കരുതുന്നത്. കാവടിക്കടവിന് സമീപം വലിയവട്ടമെന്ന സ്ഥലത്താണ് അപകടമുണ്ടായത്. കാട്ടാക്കട നിന്നെത്തിയ അഗ്നിരക്ഷാസേന നടത്തിയ തെരച്ചിലില്‍ വൈകുന്നേരം 4.30 ഓടെ വിഷ്ണുവിന്റെമൃതദേഹം കണ്ടെത്തി.
കൂടെയുണ്ടായിരുന്ന രണ്ട് പേരും പൊലീസ് കസ്റ്റഡിയിലാണ്. ലഹരി ഉപയോഗിച്ച ശേഷമാണ് മൂന്ന് പേരും വെള്ളത്തിലിറങ്ങിയതെന്നാണ് വിളപ്പില്‍ശാല പൊലീസ് പറയുന്നത്. എന്നാല്‍ ഈ പ്രദേശത്ത് എത്തിയ പൊലീസിനെ കണ്ട് ഭയന്ന് ഇവര്‍ ആറ്റില്‍ ചാടിയതാണെന്നും ആരോപണമുണ്ട്.