ആഗോള കരള്‍ദിനത്തില്‍ കരള്‍ രോഗികള്‍ക്ക് താക്കീതുമായി ലോകാരോഗ്യസംഘടന. കരള്‍ രോഗികള്‍ക്ക് പ്രത്യേകം മരുന്ന് കഴിക്കേണ്ടെന്നും, അവര്‍ കഴിക്കുന്ന ഭക്ഷണം തന്നെയാണ് അവരുടെ മരുന്ന് എന്നുമാണ് ലോകാരോഗ്യസംഘടന നല‍്കുന്ന ഉപദേശം. ഏപ്രില്‍ 19നായിരുന്നു ലോകമെമ്പാടും കരള്‍ രോഗദിനം ആചരിച്ചത്.
കരള്‍ രോഗത്തിന് എട്ട് ലക്ഷ്ണങ്ങള്‍ ഇവയാണ്.
ക്ഷീണം, മഞ്ഞപ്പിത്തം, ഇരുണ്ടനിറത്തിലുള്ള മലം, അനാവശ്യ ഛര്‍ദ്ദി, വയറിന്റെ വലത്തേ മുകള്‍ഭാഗം വീര്‍ത്തിരിക്കുന്ന സ്ഥിതി, രക്തപ്പോക്ക്, കാലില്‍ വീര്‍മ്മത തുടങ്ങിയവയാണ് ലക്ഷ്ണങ്ങള്‍. കരള്‍ സാധാരണ രക്തം കട്ടപിടിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ട്. പക്ഷെ കരളിന് രോഗമുണ്ടായാല്‍ രക്തം കട്ടപിടിക്കുകയില്ല. മുറിവുണ്ടായാല്‍ രക്തം വാര്‍ന്നൊഴുകും.
ശരിയായ ഭക്ഷണം തന്നെ മരുന്ന്
ഭക്ഷണത്തില്‍ കാര്യമായ നിയന്ത്രണം പുലര്‍ത്തുകയും ശരിയായ ഭക്ഷണം കഴിക്കുകയും ചെയ്താല്‍ അത് മരുന്നിന്റെ ഗുണം ചെയ്യുമെന്ന ആപ്തവാക്യമാണ് ലോകാരോഗ്യസംഘടന 2025ല്‍ കരള്‍ രോഗികള്‍ക്ക് നല്‍കുന്ന ഉപദേശം. സമീകൃതമായ ആഹാരം കഴിക്കണം. മദ്യപാനം ഒഴിവാക്കണം. ഇലക്കറികള്‍ ധാരാളം കഴിക്കുക, നട്ടുകളും വിത്തുകളും ഒലിവ് ഓയിലും കഴിക്കണം. ധാരാളം വെള്ളം കുടിക്കണം. കട്ടന്‍ ചായയും കാപ്പിയും പാകത്തിന് കുടിക്കുക. കഴിയുന്നതും ഒഴിവാക്കുക.