മലപ്പുറം : എം എസ് എഫ് മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിദ്യാർത്ഥിനി സമ്മേളനത്തിൽ ആയിരത്തോളം വിദ്യാർത്ഥിനികൾ പങ്കെടുത്തു. സംഘടനാ: ചരിത്രം – വർത്തമാനം, അരുതായ്മകളോട് തിരുത്ത് പറയുന്ന വിദ്യാർത്ഥിനികൾ, ഐക്യം അതിജീവനം അഭിമാനം, തുടങ്ങിയ വിത്യസ്ത വിഷയങ്ങളിൽ പ്രഭാഷണങ്ങളും ചർച്ചകളും നടന്നു.
വേങ്ങര സുബൈദ പാർക്കിൽ നടന്ന വിദ്യാർത്ഥിനി സമ്മേളനം മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം പി ഉദ്‌ഘാടനം നിർവ്വഹിച്ചു. രാഷ്ട്ര നിർമ്മാണത്തിൽ വിദ്യാർത്ഥിനികളുടെ പങ്ക് നിസ്തുലമാണെന്നും മുഖ്യധാരയിൽ വിദ്യാർത്ഥിനികളുടെ പങ്കാളിത്തം അഭിനന്ദനാർഹമാണെന്നും ഉദ്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം കൂട്ടി ചേർത്തു.
പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായി പങ്കെടുത്തു.
എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് പ്രമേയ പ്രഭാഷണം നിർവ്വഹിച്ചു. പുതിയ കാലത്തെ വെല്ലുവിളികളെ അതിജീവിക്കാൻ പെൺകുട്ടികൾ പ്രാപ്തരാകണമെന്നും രാഷ്ട്രീയ വിദ്യാഭ്യാസത്തിലൂടെ ശക്തരാകണമെന്നും അദ്ദേഹം പറഞ്ഞു.
വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്‌റ മമ്പാട് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ഹരിത മലപ്പുറം ജില്ല ചെയർപേഴ്‌സൺ രിള പാണക്കാട് അധ്യക്ഷത വഹിച്ചു. പി എച്ച് ആയിഷ ബാനു, പി എ ജവാദ്,അഡ്വ റുമൈസ റഫീഖ്,അഡ്വ തൊഹാനി, കെ ടി അഷ്‌റഫ്, പി കെ അസ്ലു,കബീർ മുതുപറമ്പ്,വി എ വഹാബ്,കെ എൻ ഹകീം തങ്ങൾ, ടി പി ഫിദ,ആയിഷ മറിയം,ഷഹാന ശർത്തു,സി പി ഹാരിസ്, കെ പി സക്കീർ,ഹർഷദ് ഫാസിൽ,മിഥുന എന്നിവർ സംസാരിച്ചു. മുസ്‌ലിഹ,ഫർഹാന,റിൻഷാ ശിറിൽ ,സഫാന സി, റമീസ, ജുമാന, ഹാനി എന്നിവർ നേതൃത്വം നൽകി.