കരൂര്‍ ദുരന്തത്തില്‍ ടിവികെ പ്രഖ്യാപിച്ച 20 ലക്ഷം രൂപ ധനസഹായം കൈമാറി. വിജയ് കരൂരിലെത്താത്തതിലടക്കം ഡിഎംകെ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് പണം കൈമാറിയത്.
കഴിഞ്ഞ ദിവസം വിജയ് കരൂരിലെത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും എത്തിയിരുന്നില്ല. സെപ്റ്റംബര്‍ 27നായിരുന്നു ടിവികെയുടെ റാലിയില്‍ പങ്കെടുക്കുന്നതിനായി എത്തിയവര്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. 41 പേരായിരുന്നു മരിച്ചത്.
വിജയ്യെ ആര്‍എസ്എസ് യൂണിഫോമില്‍ അവതരിപ്പിച്ച് കാര്‍ട്ടൂണ്‍ പങ്കുവെച്ച് ഡിഎംകെ രംഗത്തെത്തിയിരുന്നു. ടിവികെയുടെ പതാകയുടെ നിറമുള്ള ഷോള്‍ അണിഞ്ഞ് ആര്‍എസ്എസ് ഗണവേഷം ധരിച്ച് പുറം തിരിഞ്ഞു നില്‍ക്കുന്ന വിജയുടെ ഗ്രാഫിക്‌സ് ചിത്രമാണ് പുറത്തുവിട്ടത്. കരൂര്‍ ഇരകളെ വിജയ് അപമാനിക്കുകയാണെന്നാണ് എക്‌സ് പോസ്റ്റില്‍ ഡിഎംഎകെയുടെ വിമര്‍ശനം. ഡിഎംകെ ഐടി വിങ് ആണ് എക്‌സ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. കരൂര്‍ ദുരന്തമുണ്ടായി 20 ദിവസം കഴിഞ്ഞിട്ടും അനുമതി കിട്ടിയില്ലെന്ന പതിവ് ന്യായമാണോ ഇപ്പോഴും പറയാനുള്ളതെന്ന ചോദ്യവും ഡിഎംകെ ഉയര്‍ത്തുന്നുണ്ട്.