ന്യൂഡല്‍ഹി: കരൂരില്‍ ടി.വി.കെ റാലിക്കിടെ തിരക്കില്‍പ്പെട്ട് 41 പേര്‍ മരിച്ച അപകടത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെയും ടി.വി.കെ അധ്യക്ഷനുമായ വിജയിയേയും ഫോണില്‍ വിളിച്ചു. സ്റ്റാലിനോട് ഗുരുതര പരിക്കേറ്റവരെക്കുറിച്ചും രാഹുല്‍ ചോദിച്ചുവെന്ന് എക്സല്‍ കുറിപ്പ് വ്യക്തമാക്കുന്നു.
അപകടത്തില്‍ മരിച്ചവരില്‍ 9 കുട്ടികളും, 18 സ്ത്രീകളും, 14 പുരുഷന്മാരും അടങ്ങുന്നു. പരിക്കേറ്റ 116 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. മരിച്ച 40 പേരില്‍ 33 പേര്‍ കരൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ്. മരിച്ചവരില്‍ 6 വയസ്സില്‍ താഴെയുള്ള 12 കുട്ടികളും ഉള്‍പ്പെടുന്നു.
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ റീട്ട. ജസ്റ്റിസ് അരുണ്‍ ജഗദീഷ് നയിക്കുന്ന ഏകാംഗ ജൂഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു. കരൂര്‍ വേലുചാമിപ്പുര പൊതു യോഗസ്ഥലവും സമീപ പ്രദേശങ്ങളും കമ്മീഷന്‍ സന്ദര്‍ശിച്ചു. ആശുപത്രികളില്‍ ചികിത്സയിലുള്ളവരെ കാണുകയും, പൊതുജനങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു.