• Thu. Feb 6th, 2025

24×7 Live News

Apdin News

കര്‍ണാടകയില്‍ മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍, അന്വേഷണം തുടങ്ങി

Byadmin

Feb 6, 2025


ബെംഗളൂരു:കര്‍ണാടകയിലെ രാമനഗരയില്‍ മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ കോളേജ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അനേഷണം തുടങ്ങി.

കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശിനി അനാമിക (19) ആണ് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. രാമനഗരയിലെ ദയാനന്ദ് സാഗര്‍ നഴ്‌സിംഗ് കോളേജിലെ ഒന്നാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയാണ് അനാമിക.

കോളേജ് അധികൃതരുടെ മാനസികപീഡനം മൂലമാണ് അനാമിക ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു. ചൊവ്വാഴ്ച വൈകിട്ട് വിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതിനെത്തുടര്‍ന്നാണ് സഹപാഠികള്‍ മുറി തള്ളിത്തുറന്ന് അകത്ത് കയറിയപ്പോഴാണ് അനാമികയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

മാനേജ്‌മെന്റില്‍ നിന്നുള്ള മാനസികപീഡനം മൂലം വലിയ സമ്മര്‍ദ്ദത്തിലായിരുന്നു കുട്ടി എന്ന് സഹപാഠികള്‍ പറഞ്ഞിരുന്നുവെന്ന് കുടുംബം പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബെംഗളൂരുവില്‍ മാത്രം വിവിധ സ്വകാര്യ നഴ്‌സിംഗ് കോളേജുകളിലായി 15 മലയാളി വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്.



By admin