
പട്ന: സാധാരണ ഒരു കര്‍ഷകന്റെ മകനായി ജനിച്ച, പഠനം നേരത്തെ നിര്‍ത്തേണ്ടിവന്ന വിജയ് കുമാര്‍ മണ്ഡല്‍ ആരാരിയ ജില്ലയിലെ സെക്ടില്‍ വിജയിച്ച് കയറിവരും എന്ന ഉറപ്പ് നല്‍കുന്നത് എക്സിറ്റ് പോള്‍ ഫലങ്ങളാണ്. ജനങ്ങളെ സേവിച്ച് അവരുടെ പള്‍സറിഞ്ഞ പ്രവര്‍ത്തിച്ച് നേതാവായ വ്യക്തിയാണ് വിജയകുമാര്‍ മണ്ഡല്‍.. അഞ്ച് തവണ എംഎല്‍എ ആയി ജയിച്ചുവന്ന ഇദ്ദേഹം നിതീഷ് കുമാര്‍ സര‍്ക്കാരില്‍ മന്ത്രിയായിരുന്നു. ഇക്കുറിയും തിളക്കമാര്‍ന്ന വിജയത്തിലൂടെ വിജയ്‌കുമാര്‍ മണ്ഡല്‍ മന്ത്രിസ്ഥാനത്തേക്ക് നീങ്ങുമെന്ന് ഉറപ്പാണ്.
ആരാരിയ ജില്ലയിലുള്ള നിയോജകമണ്ഡലമാണ് സിക്ടി.2015ലും 2020ലും തുടര്‍ച്ചയായി സിക്ടില്‍ നിന്നും ജയിച്ച് എംഎല്‍എ ആയി.ഒടുവിലത്തെ ബീഹാര്‍ മന്ത്രിസഭയില്‍ ഡിസാസ്റ്റര്‍ മാനേജ് മെന്‍റ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായിരുന്നു. 2020ല്‍ ആറായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എതിരാളിയായ ആര്‍ജെഡിയുടെ ശത്രുഘന്‍ പ്രസാദ് സുമനെ തോല്‍പിച്ചത്.
ഇത്തവണ ആര്‍ജെഡി ഈ മണ്ഡലം വികാസ് ശീല്‍ പാര്‍ട്ടിക്ക് കൈമാറിയിരിക്കുകയാണ്. തോല്‍ക്കുമെന്ന് ഉറപ്പുള്ള മണ്ഡലങ്ങളാണ് ആര്‍ജെഡി ഇങ്ങിനെ കൈമാറുന്നത്. 2020ല്‍ വികാസ് ശീല്‍ പാര്‍ട്ടി എൻഡിഎയുടെ ഭാഗമായിരുന്നു. അതിനാല്‍ നിഷാദ വോട്ടുകളെല്ലാം ബിജെപിയ്‌ക്ക് ലഭിച്ചിരുന്നു. ഇക്കുറിയും വികാസ് ശീല്‍ പാര്‍ട്ടി ആര്‍ജെഡിയ്‌ക്ക് ഒപ്പം കൂടിയിട്ടുണ്ടെങ്കിലും അത് അണികള്‍ക്ക് അത് ബോധിച്ചിട്ടില്ല. അവരില്‍ ഭൂരിഭാഗവും ബിജെപിയ്‌ക്ക് ഒപ്പമാണ്. ചില മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ വികാസ് ശീല്‍ സ്ഥാനാര്‍ത്ഥികള്‍ പിന്‍മാറുക പോലും ചെയ്തിട്ടുണ്ട്. ബിജെപി ഉപമുഖ്യമന്ത്രിയായ സമ്രാട്ട് ചൗധരിയുടെ വിജയം ഉറപ്പിക്കാന്‍ താരാപൂര്‍ മണ്ഡലത്തില്‍ നിന്നും വികാസ് ശീല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പിന്മാറിയിരുന്നു. സിക്ടിലും വിജയ് കുമാര്‍ മണ്ഡലിന് നിഷാദ് വോട്ടര്മാരുടെ പിന്തുണ ലഭിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. അത്രയ്‌ക്ക് ജനകീയനാണ് ഈ ബിജെപി മന്ത്രി.
മാത്രമല്ല, 2020ല്‍ നിന്നും വ്യത്യസ്തമായി അന്തരിച്ച രാം വിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാന്റെ പാര്‍ട്ടിയായ ലോക ജനശക്തി പാര്‍ട്ടി (എല്‍ജെപി) ഇക്കുറി ബിജെപിയ്‌ക്കൊപ്പമാണ്. അതിനാല്‍ ഈ വോട്ടുകളും കിട്ടും. ഭൂരിപക്ഷം വര്‍ധിപ്പിക്കുമെന്ന് കരുതുന്നു.
ബീഹാറിലെ ആരാരിയ മണ്ഡലത്തില്‍ ഭാരതിയ പ്രഗതിശീല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മണ്ഡലത്തിലെ 63 ശതമാനം വോട്ടുകള്‍ പിടിച്ചതില്‍ നിന്നാണ് തുടക്കം. എല്ലാവരേയും ഞെട്ടിക്കുന്നതായിരുന്നു അന്നത്തെ വിജയം . പിന്നീട് ഇവിടെ സ്വതന്ത്രനായി മത്സരിച്ച് വീണ്ടും ജയിച്ചു. അസോസിയേഷന്‍ ഡെമോക്രാറ്റിക് റിഫോം കണക്ക് പ്രകാരം ഒരു ക്രിമിനല്‍ കേസുമില്ലാത്ത ക്ലീന്‍ ചിറ്റുള്ള നേതാവ്. യാതൊരു ബാധ്യതകളും ഇല്ലാത്ത നേതാവാണ് ഇദ്ദേഹം.