തിരുവനന്തപുരം: മികച്ച കര്‍ഷകര്‍ക്കും വിദ്യാലയങ്ങള്‍ക്കും ആദരവ് അര്‍പ്പിച്ച് ജന്മഭൂമി സുവര്‍ണ്ണ ജൂബിലി ആഘോഷവേദി. പൂജപ്പുര മൈതാനിയില്‍ നടന്ന കൃഷിയും പരിസ്ഥിതിയും എന്ന കാര്‍ഷിക സെമിനാറിലാണ് വിവിധ വിളകള്‍ വിജയകരമായി കൃഷി ചെയ്യുന്ന പുരുഷ-വനിത കര്‍ഷകര്‍, വിദ്യാര്‍ത്ഥി- യുവജന കര്‍ഷകര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പരിസ്ഥിതി സംഘടനകള്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവരെ ആദരിച്ചത്.
ജന്മഭൂമി മാനേജിംങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ കര്‍ഷകര്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊന്നാടയും ഫലകവും കൈമാറി. ഗ്രീന്‍ ക്യാമ്പസായി കള്ളിക്കാട് ചിന്ത്രാലയം സീനിയര്‍ സെക്കന്ററി സ്ൂളിനെയും മികച്ച പരിസ്ഥിതി സൗഹൃദ വിദ്യാലയമായി തെരഞ്ഞെടുത്ത നെടുമങ്ങാട് അമൃത കൈരളി വിദ്യാലയത്തെയും ആദരിച്ചു. മികച്ച പരിസ്ഥിതി പ്രവര്‍ത്തനത്തിന് വീഗ്രോ ഫോറസ്റ്റ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. മീരയെ ആദരിച്ചു.
ഐഎംഡിആര്‍ കോളേജ് ഓഫ് അഡ്വാന്‍സിഡ് സ്റ്റഡീസ് മികച്ച ഗ്രീന്‍ ക്യാമ്പസിനുള്ള ആദരവ് ഏറ്റുവാങ്ങി. മികച്ച ഹരിത ഗൃഹത്തിന്റെ ഉടമയായി റെജീന ബീവിയും മികച്ച കുട്ടി കര്‍ഷനായി നീല്‍ നിരഞ്ചന്‍ ഷാ അഹമ്മദും ചടങ്ങിന്റെ അഭിനന്ദനം ഏറ്റുവാങ്ങി.
മികച്ച കര്‍ഷന്‍ ആല്‍ത്തറ ആനന്ദ്, അത്യപൂര്‍വ്വ ഔഷധ സസ്യ കലവറയുടെ ഉടമ അനില്‍ നാട്ടുവൈദ്യന്‍, ക്ഷീര കര്‍ഷകന്‍ സാബു കുമാര്‍, വാഴ കര്‍ഷകന്‍ പത്മകുമാര്‍, മത്സ്യകര്‍ഷക എ. രഞ്ജിനി, ജൈവകര്‍ഷകന്‍ മോഹന്‍ കുമാര്‍, കൂണ്‍ കൃഷിയില്‍ റസല്‍ രാജ്, മാധ്യമ രംഗത്തെ കാര്‍ഷിക പ്രവര്‍ത്തനത്തിനുള്ള ആദരവ് ദീപു കല്ലിയൂര്‍, ജൈവ കര്‍ഷകന്‍ ഡോ. സജീവ് കുമാര്‍ ബി എന്നിവരെ ചടങ്ങില്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.
ജന്മഭൂമി സംഘടിപ്പിച്ച കിള്ളിയാര്‍ സംരക്ഷണ നദി വന്ദനയാത്ര നമസ്‌തേ കിള്ളിയാറിര്‍ മികച്ച പങ്കാളിത്തതിന് എന്‍സിസി 2കെ ബെറ്റാലിയന് വേണ്ടി മേജര്‍ ആനന്ദ്, നായ്ക് സുബേദാര്‍ അഷറഫും എന്‍സിസി കേഡറ്റുമാരും ചേര്‍ന്ന് ആദരവ് ഏറ്റുവാങ്ങി.