• Tue. Jan 13th, 2026

24×7 Live News

Apdin News

കലങ്ങിമറിഞ്ഞ് അബേര്‍നാഥ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നഗരാധ്യക്ഷ ബിജെപിയുടെ തേജശ്രീ കരാഞ്ജുലെ, ഉപാധ്യക്ഷസ്ഥാനം ശിവസേനയ്‌ക്ക്

Byadmin

Jan 13, 2026



മുംബൈ: മഹാരാഷ്‌ട്രയിലെ അംബേര്‍നാഥ് മുനിസിപ്പില്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ആകെ കലങ്ങിമറിഞ്ഞ ഒന്നായിരുന്നു. ഇവിടുത്തെ പ്രാദേശിക നേതാക്കള്‍ തമ്മിലുള്ള ചങ്ങാത്തത്തിന്റെ അടിസ്ഥാനത്തില്‍ ബിജെപിയും കോണ്‍ഗ്രസും എന്‍സിപിയും ചേര്‍ന്ന് അംബേര്‍ നാഥ് വികാസ് അഘാഡി (എവിഎ) എന്ന ഒരു മുന്നണിയുണ്ടാക്കിയത് വിവാദമായിരുന്നു. ഇതോടെ ഇത് സംസ്ഥാനത്തെ മുന്നണി രാഷ്‌ട്രീയത്തിന് എതിരായതുകൊണ്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ് ഇടപെടുകയായിരുന്നു. കോണ്‍ഗ്രസുമായുള്ള ഐക്യം ബിജെപിയ്‌ക്ക് വേണ്ടെന്ന് ഇദ്ദേഹം അസന്നിഗ്ധമായി പ്രഖ്യാപിക്കുകയായിരുന്നു. അതോടെ ബിജെപി ഈ മുന്നണിയില്‍ നിന്നും പുറത്തുപോയി. ഇതോടെ എന്‍സിപി അജിത് പവാര്‍ പക്ഷം ഏക് നാഥ് ഷിന്‍ഡേയുടെ ശിവസേനയുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടു.

ഇലക്ഷന്‍ കഴിഞ്ഞപ്പോള്‍ 60 അംഗ അംബേര്‍നാഥ് മുനിസിപ്പല്‍ കൗണ്‍സിലില്‍ 27 സീറ്റുകള്‍ നേടി ഏക് നാഥ് ഷിന്‍ഡേയുടെ ശിവസേന ഏറ്റവും വലിയ ഒറ്റകക്ഷിയായി. ബിജെപിയ്‌ക്ക് 14 സീറ്റുകള്‍ ലഭിച്ചു. കോണ്‍ഗ്രസിന് 12ഉം എന്‍സിപി അജിത് പവാറിന് നാലും സീറ്റുകള്‍ ലഭിച്ചപ്പോള്‍ സ്വതന്ത്രരായി രണ്ട് പേര്‍ വിജയിച്ചു.

പക്ഷെ ഇവിടെ നഗരസഭാ അധ്യക്ഷസ്ഥാനത്തേക്ക് ബിജെപിയുടെ തേജശ്രീ കരാഞ്ജുലെ വിജയിച്ചു. അതേ സമയം ഉപാധ്യക്ഷ സ്ഥാനത്തേക്ക് ഏക് നാഥ് ഷിന്‍ഡേയുടെ ശിവസേന നിര്‍ത്തിയ സ്ഥാനാര‍്ത്ഥി സദാശിവ് ഹെന്‍ഡര്‍ പാട്ടില്‍ വിജയിച്ചു. ബിജെപിയുടെ സ്ഥാനാര‍്ത്ഥി പ്രദീപ് പാട്ടില്‍ തോറ്റു. എങ്കിലും ബിജെപി, ശിവസേന, എന്‍സിപി മുന്നണിയുടെ കൈകളില്‍ അംബേര്‍നാഥ് മുനിസിപ്പല് കൗണ്‍സില്‍ ഭദ്രമാണ്.

By admin