തൃശൂര്‍ : കേരളകലാമണ്ഡലം മിഴാവ് വിഭാഗം അധ്യാപകനെതിരെ വിജിലന്‍സില്‍ പരാതി.അക്കാദമിക് കോര്‍ഡിനേറ്റര്‍ തസ്തികയില്‍ ഇരുന്ന വി അച്യുതാനന്ദന്‍ ലക്ഷങ്ങളുടെ അഴിമതി കാട്ടിയെന്നാണ് മിഴാവ് കലാകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ കലാമണ്ഡലം വിപിന്‍ വിജിലന്‍സില്‍ പരാതി നല്‍കിയത്
കലാമണ്ഡലം വിദ്യാര്‍ത്ഥികളുടെ മെസിന്റെ ചുമതല യാതൊരു മുന്‍പരിചയവും ഇല്ലെങ്കിലും ഏറ്റെടുത്ത് നടത്തി വന്‍ വെട്ടിപ്പാണ് വി അച്യുതാനന്ദന്‍ നടത്തുന്നത്.മൊത്ത വിപണിയില്‍ നിന്നും വില കുറച്ച് പച്ചക്കറികളും പലവ്യഞ്ജനങ്ങളും വാങ്ങിയ ശേഷം മൂന്നിരട്ടിയോളം വില വര്‍ധിപ്പിച്ച് ബില്ല് സമര്‍പ്പിച്ച് ഓരോ മാസവും രണ്ട് ലക്ഷം രൂപയാണ് വര്‍ഷങ്ങളായി തട്ടിയെടുക്കുന്നത്.
ഇതിന് പുറമെ അച്യുതാനന്ദന്‍ മെസില്‍ ക്ലീനിംഗ് സ്റ്റാഫ് ആയി നിയമിച്ച് ഭാര്യ വഴിയും ശമ്പളം കൈപ്പറ്റി.മിഴാവ് അധ്യാപകനായിരിക്കെ അക്കാദമിക്ക് കോഡിനേറ്റര്‍ തസ്തികയിലെത്തിയ ശേഷം പ്രധാന ചുമതലയായ ക്ലാസെടുക്കാന്‍ ഒരു ദിവസം പോലും തയാറായിട്ടില്ല. എന്നാല്‍ ഭീമമായ തുകയാണ് ശമ്പള ഇനത്തില്‍ കൈപ്പറ്റിയത്
വിരമിച്ച ശേഷം പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ രാഷ്‌ട്രീയ സ്വാധീനത്താല്‍ കലാമണ്ഡലത്തില്‍ ഇല്ലാത്ത തസ്തികയായഎസ്റ്റേറ്റ് മാനേജര്‍, വിസിറ്റിംഗ് പ്രൊഫസര്‍ പദവി തരപ്പെടുത്തി.വിരമിച്ച ശേഷവും ക്വാട്ടേഴ്‌സ് നിലനിര്‍ത്തി സൗജന്യ താമസം ഭക്ഷണം അധിക ശമ്പളം എന്നിവ ഉറപ്പാക്കിയെന്നും പരാതിയുണ്ട്.
കലാമണ്ഡലത്തിലെ മരങ്ങള്‍ മുറിച്ച് വിറ്റും തേങ്ങ, മാങ്ങ,വിറക് കച്ചവടം
പ്ലംബിംഗ് വര്‍ക്കുകളുടെ കമ്മീഷന്‍ എന്നിവയിലൂടെയും അനധികൃതമായി പണം തരപ്പെടുത്തി. വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ ,കലാമണ്ഡലം അധ്യാപന നിയമനം എന്നിവയില്‍ഇടപെട്ട് പാരിതോഷികങ്ങള്‍ കൈപ്പറ്റിയെന്നും പരാതിയിലുണ്ട്.