ഇടുക്കി: കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി തൊടുപുഴ ജില്ലാ ആശുപത്രി സന്ദര്‍ശിച്ചു. മൂലമറ്റത്ത് കലുങ്ക് സൗഹൃദ വികസന സംവാദത്തിന് ശേഷമാണ് മന്ത്രി ആശുപത്രി സന്ദര്‍ശിച്ചത്.
ആശുപത്രിയുടെ നിലവിലെ അവസ്ഥ സംബന്ധിച്ച് കലുങ്ക് സംവാദത്തിനിടെ നിരവധിയാളുകള്‍ പരാതി പ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി ആശുപത്രി സന്ദര്‍ശിച്ചത്.
കേന്ദ്രസര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഓക്‌സിജന്‍ പ്ലാന്റ് പ്രവര്‍ത്തനക്ഷമമാകാത്തതില്‍ ആശുപത്രി അധികൃതരില്‍ നിന്നും മന്ത്രി വിവരങ്ങള്‍ തേടി. ആശുപത്രി വികസനത്തിന് ഇടപെടല്‍ ഉറപ്പ് നല്‍കിയാണ് മന്ത്രി മടങ്ങിയത്. എന്‍.ഹരി ഉള്‍പ്പടെ ബിജെപി നേതാക്കള്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.