
കൊച്ചി:കലൂര്‍ സ്റ്റേഡിയത്തിലെ പ്രവേശനകവാടത്തില്‍ സ്ഥാപിച്ച കൂറ്റന്‍ ഗേറ്റ് തകര്‍ന്നു വീണു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. ആര്‍ക്കും പരിക്കില്ല. സ്റ്റേഡിയത്തില്‍ നിന്ന് മെട്രോ സ്റ്റേഷനിലേക്ക് വരുന്ന ഭാഗത്തെ ഗേറ്റുകളിലൊന്നാണ് തകര്‍ന്നു വീണത്.
ഗേറ്റ് തകര്‍ന്നു വീഴവെ സമീപത്തു കൂടി ഒരു ഓട്ടോറിക്ഷയെത്തിയെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. ഉടന്‍ സ്റ്റേഡിയത്തിലെ സുരക്ഷാ ജീവനക്കാരെത്തി ഇവിടെ ബാരിക്കേഡ് സ്ഥാപിച്ചു. ഗേറ്റ് റോഡില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ചെങ്കിലും ഭാരമുളളതിനാല്‍ അനക്കാന്‍ പോലും ആയില്ല.
സ്റ്റേഡിയം നവീകരണത്തോടനുബന്ധിച്ച് ബാനര്‍ജി റോഡില്‍ നിന്നു സ്റ്റേഡിയത്തിലേക്കു പ്രവേശിക്കുന്നിടത്താണ് പുതിയ കൂറ്റന്‍ ഗേറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്.