• Fri. Jan 10th, 2025

24×7 Live News

Apdin News

കലോത്സവ അപ്പീലുകളില്‍ വിമര്‍ശനവുമായി ഹൈക്കോടതി, ട്രൈബ്യൂണല്‍ സ്ഥാപിക്കുന്നതില്‍ മറുപടി അറിയിക്കണം

Byadmin

Jan 4, 2025


കൊച്ചി:സംസ്ഥാന സ്‌കൂള്‍ കലോത്സവ അപ്പീലുകളില്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തി ഹൈക്കോടതി. കലോത്സവ പരാതികള്‍ പരിഹരിക്കാനായി ട്രൈബ്യൂണല്‍ രൂപീകരിക്കാന്‍ സര്‍ക്കാരിന് ആലോചിക്കാമെന്ന് കോടതി പറഞ്ഞു.

ട്രൈബ്യൂണല്‍ സ്ഥാപിക്കുന്നതില്‍ സര്‍ക്കാര്‍ മറുപടി അറിയിക്കണം. ആവശ്യമെങ്കില്‍ വിരമിച്ച ഹൈക്കോടതി ജഡ്ജി അടക്കമുള്ളവരെ ട്രൈബ്യൂണലില്‍ നിയമിക്കാം. കലോത്സവ വിധികര്‍ത്താക്കളെ നിശ്ചയിക്കുന്നതില്‍ സര്‍ക്കാര്‍ കുറച്ചുകൂടി ജാഗ്രത പുലര്‍ത്തണമെന്നും കോടതി അഭിപ്രായപ്പെട്ടു.

സ്‌കൂള്‍ കലോത്സവം ശനിയാഴ്ച തുടങ്ങാനിരിക്കെയാണ് നിരവധി ഹര്‍ജികള്‍ അവധിക്കാല ബെഞ്ചില്‍ എത്തിയത്. ഈ ഹര്‍ജികള്‍ പരിഗണിക്കവെയാണ് ഹൈക്കോടതി വിമര്‍ശനമുയര്‍ത്തിയത്.



By admin