കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ കലോത്സവ വേദിയിലെ സംഘര്‍ഷത്തില്‍ എസ്എഫ്‌ഐയെ വിമര്‍ശിച്ച് ജി. സുധാകരന്‍. കലോത്സവ വേദി തമ്മില്‍ തല്ലാനുള്ളതല്ലെന്ന് സുധാകരന്‍ പറഞ്ഞു.
‘എസ.്എഫ്.ഐ സ്ഥാപക നേതാക്കളില്‍ ഒരാളാണ് താന്‍. വലിയ സമരവേദികളില്‍ പൊലീസിനെ കല്ലെറിഞ്ഞിട്ടുണ്ട്. വിദ്യാര്‍ഥികളെ തല്ലുന്നത് ശരിയല്ല. അടിക്കുന്നത് ഏത് കക്ഷിയാണെന്നുള്ളത് പ്രസക്തമല്ല. ബന്ധപ്പെട്ടവര്‍ പറഞ്ഞ് തിരുത്തണം’ ജി. സുധാകരന്‍ പറഞ്ഞു.