ജലന്തര്‍: പഞ്ചാബ് ലൗലി പ്രൊഫഷനല്‍ യൂനിവേഴ്‌സിറ്റിയുടെ സമീപത്തായി നിര്‍മിച്ച ശിഹാബ് തങ്ങള്‍ കള്‍ചറല്‍ സെന്റര്‍ നാളെ (വെള്ളി) രാവിലെ ഒമ്പതിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാനം ചെയ്യും. സ്‌നേഹത്തിന്റെയും മത സാഹോദര്യത്തിന്റെയും കാവലാളായിരുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമദേയത്തില്‍ ഒരുക്കിയ സാംസ്‌കാരിക കേന്ദ്രം നാല് നില കെട്ടിടത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. ആയിരത്തോളം ആളുകള്‍ക്ക് നിസ്‌കരിക്കാന്‍ സൗകര്യത്തിലുള്ള പള്ളി, സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ നാമദേയത്തിലുള്ള ലൈബ്രററി, സയ്യിദ് ഉമറലി തങ്ങള്‍ സ്മരണയിലൊരുക്കിയ കോണ്‍ഫ്രന്‍സ് ഹാള്‍, ഹോസ്റ്റല്‍, ഗസ്റ്റ് റൂം, മെസ്സ് തുടങ്ങിയ വിപുലമായ സൗകര്യത്തോടെയാണ് സാംസ്‌കാരിക കേന്ദ്രം ഒരുക്കിയിരിക്കുന്നത്. സയ്യിദ് മുഹമ്മദലി ശിഹാബ് ഹ്യൂമാനിറ്റേറിയന്‍ (സ്മാഷ്) ഫൗണ്ടഷന്‍ എന്ന പേരിലുള്ള ട്രസ്റ്റിന് കീഴീലാണ് ശിഹാബ് തങ്ങള്‍ കള്‍ചറല്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുത്.
ഉത്തരന്ത്യന്‍ സംസ്ഥാനങ്ങളില്‍ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം കൂടിയായിരിക്കും ശിഹാബ് തങ്ങള്‍ കള്‍ചറല്‍ സെന്റര്‍. വിവിധ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നുമായി നാല്പതിനായിരത്തിലധികം വിദ്യാര്‍ഥകള്‍ക്ക് ശിഹാബ് തങ്ങളുടെ ജീവിതവും സന്ദേഷവും പകരുന്ന രീതിയിലുള്ള വ്യത്യസത പദ്ധതികളും പ്രവര്‍ത്തനങ്ങളുമാണ് സെന്ററിന് കീഴില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഉദ്ഘാടന ചങ്ങില്‍ ലൗലി പ്രഫഷണല്‍ യൂനിവേഴ്‌സിറ്റി ചാന്‍സ്‌ലര്‍ ഡോ. അശോക് കുമാര്‍ മിത്തല്‍ എം പി മുഖ്യാതിഥിയാകും. ഉദ്ഘാടന പരിപാടിയില്‍ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് നഈം അലി ശിഹാബ് തങ്ങള്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, പി.വി അബ്ദുല്‍ വഹാബ് എംപി, അഡ്വ.ഹാരിസ് ബീരാന്‍ എം.പി, അഡ്വ.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ, നജീബ് കാന്തപുരം എംഎല്‍എ, ടിവി ഇബ്‌റാഹീം എംഎല്‍എ, ആബിദ് ഹുസൈന്‍ എംഎല്‍എ, സി.കെ സുബൈര്‍, അഡ്വ.ഫൈസല്‍ ബാബു, പി.കെ ഫിറോസ്, പികെ നവാസ്, ടിപി അഷ്‌റഫലി, ഷാക്കിര്‍, നവാസ്, അഷറഫ് പെരുമുക്ക് തുടങ്ങിയവര്‍ പങ്കെടുക്കും.
രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടന പരിപാടി ഉച്ചക്ക് 12 മണിയോടെ അവസാനിക്കുന്ന പരിപാടിയില്‍ തുടങ്ങിയ വിവിധ മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ പ്രമുഖരും സംബന്ധിക്കുമെന്ന് സമാഷ് ചെയര്‍മാന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, വര്‍ക്കിംഗ് സെക്രട്ടറി എം.ടി മുഹമ്മദ് അസ്‌ലം, ട്രസ്റ്റ് മെമ്പര്‍മാരായ അഡ്വ.കെപി നാസര്‍, പി.വി അഹമദ് സാജു, ജാസിം, നാസ് തുറക്കല്‍ എന്നിവര്‍ അറിയിച്ചു.