
കൊല്‍ക്കത്ത: കല്‍ക്കത്ത ഹൈക്കോടതി ക്ലബ്ബില്‍ ഭരണം പിടിച്ച് ബിജെപി. പത്തില്‍ ഏഴ് സീറ്റുകളും ബിജെപി നേടി. ഇത് വലിയ രാഷ്ടീയ വിജയമായി കണക്കാക്കുന്നു.
ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരുടെ കേന്ദ്രമാണ് കല്‍ക്കത്ത ഹൈക്കോര്‍ട്ട് ക്ലബ്. ഉന്നത നിയമവൃത്തങ്ങളിലുള്ളവരുമായി ഇതിലെ ഭാരവാഹികള്‍ക്ക് അടുത്ത ബന്ധം സ്ഥാപിക്കാന്‍ സാധിക്കുമെന്നത് ഒരു നേട്ടമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
കല്ലോല്‍ മൊണ്ടാലാണ് പ്രസിഡന്‍റ്. ബിജെപിയുടെ തന്നെ അരുണ്‍ കുമാര്‍ ഉപാധ്യായയാണ് സെക്രട്ടറി. പ്രസിഡന്‍റ്, സെക്രട്ടറി, വൈസ് പ്രസിഡന്‍റ്, അസി സെക്രട്ടറി, ട്രഷറര്‍ തുടങ്ങിയ പ്രധാനപോസ്റ്റകളെല്ലാം ബിജെപി പിടിച്ചു.