• Mon. Jan 26th, 2026

24×7 Live News

Apdin News

കല്‍പറ്റയില്‍ പതിനാറുകാരനെ അതിക്രൂരമായി തല്ലിച്ചതച്ച സംഭവത്തില്‍ ഒരു പ്രതി കൂടി പിടിയില്‍

Byadmin

Jan 26, 2026



വയനാട് : കല്‍പറ്റയില്‍ പതിനാറുകാരനെ അതിക്രൂരമായി തല്ലിച്ചതച്ച സംഭവത്തില്‍ ഒരാള്‍കൂടി പിടിയിലായി. കല്‍പറ്റ സ്വദേശി നാഫില്‍ (18) ആണ് അറസ്റ്റിലായത്.കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരെ നേരത്തേ പിടികൂടിയിട്ടുണ്ട്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി.

കേസില്‍ ഉള്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കസ്റ്റഡിയിലെടുത്ത് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുന്‍പാകെ ഹാജരാക്കി കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ എല്‍പ്പിക്കുകയും ചെയ്തു.

മര്‍ദന ദൃശ്യങ്ങള്‍ പുറത്തുവന്നശേഷം നാഫില്‍ മേപ്പാടിയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ആശുപത്രി പരിസരത്തു നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇരട്ടപ്പേര് വിളിച്ചെന്നും അസഭ്യ വാക്കുകള്‍ ഉപയോഗിച്ചെന്നും ആരോപിച്ചാണ് പതിനാറുകാരനെ ഫോണിലൂടെ വിളിച്ചുവരുത്തി ഒരുകൂട്ടം വിദ്യാര്‍ഥികള്‍ മര്‍ദിച്ചത്.

പതിനാറുകാരനെ അതിക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മര്‍ദനമേറ്റ കുട്ടിയെക്കൊണ്ട് കാലില്‍ പിടിപ്പിച്ച് മാപ്പ് പറയിപ്പിക്കുന്നതും ഈ ദൃശ്യത്തിലുണ്ടായിരുന്നു. കഴിഞ്ഞ ബുധനാഴ്ച ഉച്ച തിരിഞ്ഞ് മൂന്നു മണിയോടെയാണ് മര്‍ദനം ഉണ്ടായതെന്നാണ് സൂചന.

By admin