കൊല്ലം: പത്രപ്രവര്‍ത്തക നും ജന്മഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്ററുമായിരുന്ന കല്ലട ഷണ്‍മുഖന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജന്മഭൂമി ഡെപ്യൂട്ടി എഡിറ്ററുമായ കാവാലം ശശികുമാറിന്. പത്രപ്രവര്‍ത്തന രംഗത്തെ സമഗ്ര സംഭാവനയ്‌ക്കാണ് പുരസ്‌കാരം. 27ന് വൈകിട്ട് നാലിന് കൊല്ലം പ്രസ് ക്ലബിലെ അനുസ്മരണ സമ്മേളനത്തില്‍ ഫലകവും കാഷ് അവാര്‍ഡും അടങ്ങുന്ന പുരസ്‌കാരം സമ്മാനിക്കും.