കളമശേരി മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍. കാസര്‍കോട് ഹോസ്ദുര്‍ഗ് സ്വദേശി അമ്പിളി (21) ആണ് മരിച്ചത്.
കോളജ് ഹോസ്റ്റലിന്റെ മൂന്നാം നിലയിലെ മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. സഹപാഠികളാണ് മൃതദേഹം ആദ്യം കണ്ടത്. ഞായറാഴ്ച രാത്രി 11.45നായിരുന്നു സംഭവം.
വിദ്യാര്‍ത്ഥിനി ഇതിനു മുമ്പ് രണ്ട് പ്രാവശ്യം ആത്മഹത്യക്കു ശ്രമിച്ചിരുന്നു. ഒരു തവണ ഹോസ്റ്റലിലും മറ്റൊരു തവണ വീട്ടിലേക്കുള്ള യാത്രക്കിടയില്‍ ട്രെയിനില്‍ വച്ചുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
മൂന്ന് വര്‍ഷമായി മെഡിക്കല്‍ കോളജിലെ സൈക്യാട്രിക് വിഭാഗത്തില്‍ ചികിത്സയിലായിരുന്നു വിദ്യാര്‍ത്ഥിനി. എന്നാല്‍ കഴിഞ്ഞ ദിവസം ഡോക്ടറെ കാണിച്ച ശേഷം വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലിലാക്കി പിതാവ് മടങ്ങിയതിന് പിന്നാലെയായിരുന്നു ആത്മഹത്യ.