കളമശ്ശേരി പോളി ടെക്‌നിക് കോളേജ് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടികൂടിയ സംഭവത്തിൽ എസ്എഫ്ഐയെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി.കേരളത്തിലെ ക്യാമ്പസിൽ നടത്താൻ പറ്റിയ ഒരു ‘സ്റ്റാർട്ട് അപ്പ് കമ്പനി’യാണ് എസ്എഫ്ഐ വ്യവസായ മന്ത്രിയുടെ മണ്ഡലത്തിൽ ആരംഭിച്ചെന്ന് അബിൻ വർക്കിയുടെ പരിഹാസം.
മികച്ച വ്യവസായം എന്ന നിലയിൽ നടത്തിയിരുന്നത് മയക്കുമരുന്ന് കച്ചവടമായിരുന്നുവെന്ന് അബിൻ ഫേസ്ബുക്കിൽ കുറിച്ചു. മികച്ച ഒരു ‘സ്റ്റാർട്ട് അപ്പ്’ സംരംഭം എന്ന നിലയിൽ സർക്കാരിന്റെയും പാർട്ടിയുടെയും പൂർണ്ണ പിന്തുണയും പ്രോത്സാഹനവും ഇവർക്ക് കിട്ടിയിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ഡ്രഗ് ഗ്യാങ്ങിന്റെ പേര് ‘ദി ഫെഡറേഷൻ’ എന്നാണെങ്കിൽ കേരളത്തിലെ ഏറ്റവും വലിയ ഡ്രഗ് കാർട്ടലിൻ്റെ പേര് ‘സ്റ്റുഡന്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ’ എന്നാണെന്നും അബിൻ കൂട്ടിച്ചേർത്തു.