• Mon. Nov 17th, 2025

24×7 Live News

Apdin News

കളമെഴുത്തിനെ തൊട്ടറിയാന്‍ ഇറ്റലിയില്‍ നിന്ന്

Byadmin

Nov 17, 2025



കേരളത്തിന്റെ തനത് ക്ഷേത്ര കലാരൂപമായ കളമെഴുത്ത് പഠിക്കാന്‍ ഇറ്റലി സ്വദേശിനി തൃപ്പൂണിത്തുറയിലെത്തി. ഇറ്റലിയിലെ മിലാനില്‍ നിന്നുള്ള ചിത്രകാരി എന്ററിക്കയാണു കളമെഴുത്ത് പഠിക്കാന്‍ പ്രശസ്ത അയ്യപ്പന്‍ തീയാട്ട് കലാകാരന്‍ മുളങ്കുന്നത്തുകാവ് തീയാടി രാമന്‍ നമ്പ്യാരുടെ വീട്ടില്‍ എത്തിയത്.

ചിത്രകാരി ആയതുകൊണ്ട് എളുപ്പത്തില്‍ പഠിപ്പിക്കാന്‍ കഴിയുന്നുണ്ടെന്നു രാമന്‍ നമ്പ്യാര്‍ പറഞ്ഞു. കളം വരയ്‌ക്കുന്ന രീതി മാത്രമല്ല, കളമെഴുതാന്‍ ഉപയോഗിക്കുന്ന പ്രകൃതിദത്തമായ പൊടികള്‍ എങ്ങനെ ഉണ്ടാക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ വരെ എന്ററിക്ക പഠിക്കുന്നുണ്ട്. കളമെഴുത്തുമായി ബന്ധമുള്ള കലാരൂപങ്ങള്‍, അതിന്റെ സങ്കല്‍പം, വിവിധ കഥാസന്ദര്‍ഭങ്ങള്‍ എന്നിവയും 9 ദിവസം നീളുന്ന പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വളരെ ചുരുങ്ങിയ ദിവസം കൊണ്ടുതന്നെ കൈ, കാല്, പട്ട് എന്നിവ വരയ്‌ക്കാന്‍ ഇവര്‍ക്കായി
രാവിലെ 9നു എത്തുന്ന ഇവര്‍ രാത്രി 9.30 ആകുമ്പോള്‍ തിരിച്ചു ഹോട്ടലിലേക്കു മടങ്ങുകയാണ് പതിവ്.

രാമന്‍ നമ്പ്യാരുടെ വീട്ടില്‍ നിന്നു തന്നെയാണ് എന്ററിക്കയുടെ ഭക്ഷണം. കളമെഴുത്ത് പഠനം പൂര്‍ത്തിയാക്കിയ ശേഷം പാലക്കാട് കൂനത്തറയില്‍ ഒരാഴ്ചത്തെ പാവക്കൂത്ത് പഠനത്തിനായി പോകും. ഭാരതീയ സംസ്‌കാരത്തെയും കലകളെയും അടുത്തറിയാനുള്ള ശ്രമമാണ് ഇതെന്ന് എന്ററിക്ക പറഞ്ഞു. ആറാം തവണയാണ് ഇവര്‍ ഭാരതത്തില്‍ എത്തുന്നത്. ഇവിടത്തെ കലകള്‍ പഠിച്ചു ഇറ്റലിയില്‍ കൊണ്ടുപോയി അവതരിപ്പിക്കണമെന്നാണ് എന്ററിക്കയുടെ ആഗ്രഹം. നേരത്തെ രാജസ്ഥാന്‍, ബിഹാര്‍, ആന്ധ്രപ്രദേശ്, സിക്കിം തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ കലകള്‍ പഠിച്ചിട്ടുണ്ട്. ഭാരതത്തിന്റെ സംസ്‌കാരവും കലകളും തൊട്ടറിയാനുള്ള ശ്രമമാണ് എന്ററിക്കയുടേത്.

By admin