തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇനി മുതല്‍ കെ.എല്‍. 90 സീരീസില്‍ പ്രത്യേക രജിസ്ട്രേഷന്‍ നമ്പര്‍ ലഭിക്കും. ഈ സംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറക്കിയതായി മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. കെ.എല്‍. 90 പൂര്‍ത്തിയായാല്‍ കെ.എല്‍. 90D സീരീസിലാകും തുടര്‍ രജിസ്ട്രേഷന്‍.
കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കെ.എല്‍. 90A, 90E,
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കെ.എല്‍. 90B, 90F,
അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും കെ.എല്‍. 90C, 90G സീരിസുകള്‍ അനുവദിക്കും.
അതേസമയം, കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്ക് നിലവിലെ കെ.എല്‍. 15 സീരീസ് തുടരും.
വാഹനങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ വില്‍ക്കുമ്പോള്‍ രജിസ്ട്രേഷന്‍ മാറ്റം നിര്‍ബന്ധമാണെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.
കെ.എസ്.ആര്‍.ടി.സി.യില്‍ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ ആരംഭിച്ചു
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നടപ്പാക്കുന്ന ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനായി കെ.എസ്.ആര്‍.ടി.സി. മാറിയതായി മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു.
കെ.എസ്.ആര്‍.ടി.സിയുടെ എട്ട് പ്രധാന പദ്ധതികള്‍ മന്ത്രി ഉദ്ഘാടനം ചെയ്തു.
പ്രധാന പദ്ധതികളില്‍ ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍, എ.ഐ ഷെഡ്യൂളിംഗ് സംവിധാനം, തീര്‍ഥാടന ടൂറിസം പദ്ധതി, റോളിംഗ് ആഡ്സ് പരസ്യ മൊഡ്യൂള്‍, വാഹന പുക പരിശോധന കേന്ദ്രം, സൗജന്യ യാത്ര കാര്‍ഡ് വിതരണം, ദീര്‍ഘദൂര ബസുകളിലെ കുട്ടികള്‍ക്ക് ഗിഫ്റ്റ് ബോക്‌സ് വിതരണം, വനിത ജീവനക്കാര്‍ക്കായി സൗജന്യ കാന്‍സര്‍ പരിശോധന.
സംസ്ഥാനത്ത് പുക പരിശോധന കേന്ദ്രങ്ങളും ഡ്രൈവിംഗ് സ്‌കൂളുകളും കൂടുതല്‍ ആരംഭിക്കുമെന്നും, ദീര്‍ഘദൂര ബസുകളില്‍ ലഘു ഭക്ഷണ സംവിധാനം ഉടന്‍ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.