• Tue. Dec 23rd, 2025

24×7 Live News

Apdin News

‘കഴിക്കാൻ ഭാരതത്തിന്റെ അരി വേണം, ഇന്ത്യയിലിരുന്ന് ഹാദിയുടെ മയ്യത്തു ഘോഷിക്കാൻ ഇവിടെ ന്യൂനപക്ഷ അനിയന്ത്രിതസ്വാതന്ത്ര്യവും വേണം’.

Byadmin

Dec 23, 2025



തിരുവനന്തപുരം: ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥി കലാപത്തിന് ചുക്കാന്‍ പിടിച്ച ഷെരീഫ് ഉസ്മാന്‍ ഹാദി എന്ന ഇന്ത്യാ വിരുദ്ധനായ മതമൗലികവാദി വെടിയേറ്റ് മരിച്ചതിനെ കേരളത്തിലെ ചില മാധ്യമങ്ങള്‍ ആഘോഷിച്ചതിനെതിരെ ശക്തമായ വിമര്‍ശനവുമായി മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. “കഴിക്കാന്‍ ഭാരതത്തിന്റെ അരി വേണം, പക്ഷെ ഇന്ത്യയിലിരുന്നു അവന്റെ (ഷെരീഫ് ഉസ്മാന്‍ ഹാദി) മയ്യത്തു ഘോഷിക്കാൻ ഇവിടെ ന്യൂനപക്ഷ അനിയന്ത്രിത സ്വാതന്ത്ര്യവും വേണം.”- ഇതായിരുന്നു ടി.പി. സെന്‍കുമാറിന്റെ പോസ്റ്റിന്റെ രത്നച്ചുരുക്കം.

ഇന്ത്യയിലെ അരിയും വെള്ളവും വൈദ്യുതിയും ഉപയോഗിക്കുന്ന രാജ്യമാണ് ബംഗ്ലാദേശ്. എന്നിട്ടും ഇസ്ലാമിക മതമൗലികവാദചിന്ത കാരണം അവിടുത്തെ യുവാക്കള്‍ ഇന്ത്യയ്‌ക്കെതിരെ അതിക്രൂരമായ വിമര്‍ശനങ്ങളാണ് അഴിച്ചുവിടുന്നത്. അതില്‍പ്പെട്ട ആളായിരുന്നു ഷെരീഫ് ഉസ്മാന്‍ ഹാദിയും. ഇന്ത്യയുടെ അസം, അരുണാചല്‍പ്രദേശ് എന്നിവ ഉള്‍പ്പെട്ട ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ വെട്ടിമാറ്റി ബംഗ്ലാദേശിനോട് ചേര്‍ക്കുമെന്ന് വാദിച്ചിരുന്ന ഇന്ത്യവിരുദ്ധനായ ഇസ്ലാമിക തീവ്രവാദിയാണ് ഷെരീഫ് ഉസ്മാന്‍ ഹാദി. എന്നിട്ടും ഇയാള്‍ കഴിഞ്ഞ ദിവസം വെടിയേറ്റ് മരിച്ചപ്പോള്‍ അയാല്‍ക്ക് ഒരു വീരനായകപരിവേഷം നല്‍കിയാണ് മീഡിയ വണ്‍ ഉള്‍പ്പെടെയുള്ള ചാനലുകള്‍ ഹാദിയെ അവതരിപ്പിച്ചത്. ഇങ്ങിനെ ഇന്ത്യയ്‌ക്കെതിരെ ശക്തമായ നിലപാടെടുത്ത, ഒരര്‍ത്ഥത്തില്‍ ഇന്ത്യയുടെ ശത്രു തന്നെയായ ഒരാളെ വീരനായകനായി അവതരിപ്പിക്കുക എന്നതിനര്‍ത്ഥം ഇന്ത്യഅങ്ങിനെ ചെയ്യാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് അനുവദിച്ചു നല്‍കുന്നു എന്നത് തന്നെയാണ്. ഇന്ത്യ നല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്താണ് മീഡിയ വണ്ണിനെപ്പോലുള്ള മാധ്യമങ്ങള്‍ ഹാദിയെ വീരനായകനായി അവതരിപ്പിക്കുന്നത്. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുത്ത മയ്യത്ത് നമസ്കാരം ലഭിച്ച ഉസ്മാന്‍ ഹാദിക്ക് വിട എന്ന് പറഞ്ഞുകൊണ്ടുള്ള മീഡിയ വണ്ണിന്റെ സമൂഹമാധ്യമ പോസ്റ്റ് കൂടി പങ്കുവെച്ചാണ് ടി.പി. സെന്‍കുമാര്‍ തന്റെ പ്രതികരണം പങ്കുവെച്ചിരിക്കുന്നത്. . .

“കഴിക്കാൻ ഭാരതത്തിന്റെ അരി വേണം, കുടിക്കാൻ വെള്ളം വേണം, വെളിച്ചം കാണാൻ ഇന്ത്യ കറന്‍റു നൽകണം , കൊല്ലാൻ നിരപരാധികളായ ഹിന്ദുക്കൾ വേണം. ഇന്ത്യയിലിരുന്നു അവന്റെ മയ്യത്തു ഘോഷിക്കാൻ ഇവിടെ ന്യൂനപക്ഷ അനിയന്ത്രിത സ്വാതന്ത്ര്യവും വേണം.”- ഇതായിരുന്നു ടി.പി. സെന്‍കുമാറിന്റെ സമൂഹമാധ്യമപോസ്റ്റ്.



By admin