• Sun. Oct 19th, 2025

24×7 Live News

Apdin News

കഴിഞ്ഞ 75 മണിക്കൂറുകളില്‍ കീഴടങ്ങിയത് 303 നക്സലുകള്‍…പണ്ട് 125 ജില്ലകളില്‍ ഉണ്ടായിരുന്ന നക്സലിസം ഇന്ന് 11 ജില്ലകളിലേക്ക് ചുരുങ്ങി: മോദി

Byadmin

Oct 19, 2025



ന്യൂദല്‍ഹി: കഴിഞ്ഞ 75 മണിക്കൂറുകളില്‍ 303 നക്സലുകള്‍ കീഴടങ്ങിയെന്നും രാജ്യം നക്സലുകളില്‍ നിന്നും പൂര്‍ണ്ണമായി മോചിപ്പിക്കപ്പെടുന്ന കാലം വിദൂരമല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മാവോയിസ്റ്റ് തീവ്രവാദത്തില്‍ നിന്നും മോചിപ്പിക്കപ്പെട്ട പ്രദേശങ്ങളിലെ ദീപാവലിയാഘോഷം ഇക്കുറി സവിശേഷമാകുമെന്നും മോദി പറഞ്ഞു.

ഭാരതത്തിന്റെ യുവത്വത്തോടുള്ള വലിയ അനീതിയും കടുത്ത പാപവുമാണ് നക്സലിസമെന്നും മോദി ചൂണ്ടിക്കാട്ടി. നക്സലിസം എന്ന വാക്ക് പലരും പൊതുവായി ഉപയോഗിക്കുന്നുണ്ടെങ്കിലും വാസ്തവത്തില്‍ നക്സലിസം എന്നത് മാവോയിസ്റ്റ് നക്സലിസമാണെന്നും മോദി പറഞ്ഞു.

11 വര്‍ഷം മുന്‍പ് 125 ഗ്രാമങ്ങളില്‍ നക്സലിസം ഉണ്ടായിരുന്നെങ്കില്‍ ഇന്ന് അത് 11 ജില്ലകളിലേക്ക് ചുരുങ്ങിയിട്ടുണ്ട്. മാവോയിസ്റ്റുകള്‍ പലരും മുഖ്യധാരയിലേക്ക് വരുന്നുണ്ടെന്നും പലരും ചെയ്തുപോയ തെറ്റുകള്‍ തിരിച്ചറിയുന്നുണ്ടെന്നും മോദി വിശദമാക്കി.

നക്സലിസത്തിന്റെ ഇരകളായി തീര്‍ന്ന കുറെപ്പേര്‍ കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ വന്നു. ചിലര്‍ക്ക് കാലില്ല. ചിലര്‍ക്ക് കണ്ണില്ല. ചിലരുടെ കൈ നഷ്ടപ്പെട്ടു. ഇവര്‍ എല്ലാവരും മാവോയിസത്തിന്റെ ഇരകളാണ്. ഇവരാകട്ടെ സാധാരണ ആദിവാസി വിഭാഗത്തില്‍പെട്ടവരും. അത്യധികം വേദനാജനകമാണ് ആ കാഴ്ചകള്‍. അവര്‍ കൂപ്പുകൈകളോടെ പറഞ്ഞത് ഞങ്ങളുടെ ഈ കഥകള്‍ ജനങ്ങളിലേക്ക് എത്തിക്കൂ എന്നാണ്. അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ ആ കഥകള്‍ ഇതിന് മുന്‍പ് മാധ്യമപ്രവര്‍ത്തകര്‍ കേട്ടിട്ടുണ്ടാവില്ല.- മോദി വിശദീകരിച്ചു.

 

 

By admin