
കവിതയെഴുതുവാന്
വിരലുകളെന്തിന് ?
മനസ്സു മതിയല്ലോ…
അക്ഷരങ്ങള്‍
കൂടൊരുക്കി
പാര്‍ക്കുമിടം…
ഇന്നലെകള്‍
ചാഞ്ഞുറങ്ങിയ
ആകാശമുറ്റത്തു നിന്നും
ചിതറിവീഴുന്ന
ഓര്‍മ്മത്തുള്ളികള്‍
പെറുക്കിക്കൂട്ടിയ
അക്ഷരക്കൂടാരം.
അക്ഷരങ്ങളില്‍ നിറയെ
യുദ്ധഭൂമി.
പിറക്കുന്നത്
യുദ്ധക്കുഞ്ഞുങ്ങള്‍…
പോര്‍വിളികള്‍
പടയൊച്ചകള്‍
വാള്‍ത്തലയിലൂടെ
കിനിഞ്ഞിറങ്ങുന്ന
ചോരയില്‍ മുങ്ങിയ
വാക്കടയാളങ്ങള്‍…
അക്ഷരക്കൂടാരത്തില്‍
മരിച്ചുപോയ
ഒരു കവിതയുടെ
ചിത
ആളിക്കത്തുന്നു