
ഭാരതത്തിന്റെ
ശബ്ദമിപ്പൊഴും
അമ്മയെന്നുരിയാടി
തുടങ്ങിയതേയുള്ളൂ…
നാളെയുടെ
കാവലാളുകള്‍
പിച്ചവെച്ചു
പഠിക്കുന്നേയുള്ളൂ..
ഭാവിയുടെ
ജാതകങ്ങള്‍
മാതൃഗര്‍ഭത്തില്‍
എഴുതപ്പെടുന്നേയുള്ളൂ.
വിധിയെഴുത്തിന്റെ
ഭാഗ്യതൂലികകള്‍
മണലെഴുത്ത്
തുടങ്ങിയതേയുള്ളൂ.
മേഘഗര്‍ജ്ജനം
നടത്തേണ്ടവര്‍
അമ്മമടിത്തട്ടില്‍ കരഞ്ഞു
കൊണ്ടിരിക്കുന്നേയുള്ളൂ
ലോകമേ..
ഓര്‍ക്കുക.
ഭാരതത്തിന്റെ
അടിവേരില്‍
അനന്തകോടി ശിശുക്കള്‍
അമ്മമധുരം
നുണയുന്നുണ്ട്!