
കൊച്ചി:കശുവണ്ടി ഇറക്കുമതിയിലെ കള്ളപ്പണ കേസില്‍ ഇഡി അറസ്റ്റ് ചെയ്ത കൊല്ലത്തെ വ്യവസായി അനീഷ് ബാബുവിനെ റിമാന്‍ഡ് ചെയ്തു.ഈ മാസം 19 വരെയാണ് റിമാന്‍ഡ് ചെയ്തത്.
ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും കസ്റ്റഡി ആവശ്യപ്പെട്ട് 19ന് ഇഡി അപേക്ഷ സമര്‍പ്പിക്കും.
കൊച്ചിയിലെ കള്ളപ്പണ നിരോധന നിയമം കൈകാര്യം ചെയ്യുന്ന കോടതിയിലാണ് അപേക്ഷ സമര്‍പ്പിക്കുക.
കശുഅണ്ടി ഇറക്കുമതി ചെയ്തു നല്‍കാമെന്നു വിശ്വസിപ്പിച്ച് 25.52 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായാണു കേസ്.ടാന്‍സാനിയയില്‍ നിന്ന് ഇറക്കുമതി നടത്താമെന്നായിരുന്നു പറഞ്ഞിരുന്നത്.