• Mon. Apr 21st, 2025

24×7 Live News

Apdin News

കാക്കനാട് 12 അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യവിഷബാധ

Byadmin

Apr 17, 2025


കൊച്ചി: കാക്കനാട് ചിറ്റേത്തുകരയില്‍ ഭക്ഷ്യവിഷബാധ. അതിഥി തൊഴിലാളികളായ 12 പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടവരെ കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം തൊഴിലാളികള്‍ ബട്ടര്‍ ചിക്കന്‍ കറി ഉണ്ടാക്കിയിരുന്നു.

ട്രെയിനില്‍ കൊച്ചിയിലെത്തിയ ഇവര്‍ കാക്കനാട് ഒരു വീട്ടില്‍ ജോലിക്ക് വന്നപ്പോള്‍ ഈ ചിക്കന്‍ കറി പൊതിഞ്ഞെടുത്തു. ഇവിടെ വെച്ച് കറി ചൂടാക്കി കഴിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്.

 



By admin